ഇരിട്ടി: തലശ്ശേരി കോര്‍പ്പറേറ്റ് എജുക്കേഷന്‍ ഏജന്‍സിയും കത്തോലിക് ടീച്ചേഴ്‌സ് ഗില്‍ഡും തലശ്ശേരി അതിരൂപതയും സംയുക്തമായി വിജയോത്സവം നടത്തി. തലശ്ശേരി അതിരൂപത കോര്‍പ്പറേറ്റ് സ്‌കൂളുകളില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസും ഒന്‍പത് എ പ്ലസ് നേടിയവര്‍ക്കും ഹയര്‍ സെക്കന്‍ഡറി തലത്തില്‍ മുഴുവന്‍ വിഷയങ്ങളിലും അഞ്ച് വിഷയങ്ങളിലും എ പ്ലസ് നേടിയ ഇരിട്ടി റീജിയണല്‍ പെടുന്ന പതിനഞ്ചോളം സ്‌കൂളുകളിലെ വിജയികള്‍ക്കാണ് അനുമോദനം നല്‍കിയത്.
സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. അതിരൂപത വികാരി ജനറല്‍ മോണ്‍. ആന്റണി മുതുകുന്നേല്‍ അധ്യക്ഷത വഹിച്ചു. കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.മാത്യു ശാസ്താംപടവില്‍, ദീപു കന്നുതൊട്ടിയില്‍, മാത്യു ജോസഫ് വരമ്പുംങ്കല്‍, തോമസ് തോമസ്, മഞ്ജുഷ കുര്യന്‍, സ്‌നേഹ മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു. കൊളക്കാട്, പേരാവൂര്‍, എടൂര്‍, വെളിമാനം, കരിക്കോട്ടക്കരി, കുന്നോത്ത്, കിളിയന്തറ, അങ്ങാടിക്കടവ് എന്നീ സ്‌കൂളുകളിലെ 700 കുട്ടികള്‍ക്കാണ് മൊമെന്റോ നല്‍കി ആദരിച്ചത്.