24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ട്രെയിൻ യാത്രയ്‌ക്കിടയിലെ മോഷണത്തിന് റെയിൽവേ ഉത്തരവാദിയല്ല: സുപ്രീം കോടതി
Kerala

ട്രെയിൻ യാത്രയ്‌ക്കിടയിലെ മോഷണത്തിന് റെയിൽവേ ഉത്തരവാദിയല്ല: സുപ്രീം കോടതി

∙ ട്രെയിനിൽവച്ച് യാത്രക്കാരുടെ പണമോ വസ്തുവകകളോ മോഷ്ടിക്കപ്പെട്ടാൽ റെയിൽവേയ്ക്ക് ഉത്തരവാദിത്തമില്ലെന്ന് സുപ്രീം കോടതി. 2005ൽ ട്രെയിനിൽ വച്ച് ഒരു ലക്ഷം രൂപ മോഷ്ടിക്കപ്പെട്ട വ്യാപാരിക്ക് റെയിൽവേ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന ഉപഭോക്തൃ സമിതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് അസാനുദ്ദീൻ അമാനുല്ല എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റേതാണ് വിധി. ട്രെയിനിലെ മോഷണം റെയിൽവേയുടെ ഭാഗത്തു നിന്നുള്ള വീഴ്ചയായി കണക്കാക്കാനാകില്ലെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

സ്വന്തം വസ്തുവകകൾ സൂക്ഷിക്കാനുള്ള കഴിവ് യാത്രക്കാരനില്ലെങ്കിൽ, റെയിൽവേയ്ക്കാണ് ഉത്തരവാദിത്തമെന്ന് പറയാനാകില്ല’ – സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ബെൽറ്റിനുള്ളിൽ പണം വച്ച് അരയ്ക്കു ചുറ്റും കെട്ടിയാണ് യാത്രക്കാരൻ ട്രെയിനിൽ യാത്ര ചെയ്തതെന്ന് വാദമധ്യേ റെയിൽവേയുടെ അഭിഭാഷകൻ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതിനിടെയാണ് മോഷണം നടന്നത്.

2005 ഏപ്രിൽ 27ന് കാശി വിശ്വനാഥ് എക്സ്പ്രസ് ട്രെയിനിൽ ഡൽഹിയിലേക്കുള്ള യാത്രാമധ്യേ സുരേന്ദ്ര ഭോല എന്ന വ്യാപാര ഇടപാടുണ്ടായിരുന്ന കടക്കാർക്ക് നൽകാനുള്ള പണമായിരുന്നു അതെന്ന് വ്യക്തമാക്കിയ സുരേന്ദ്ര ഭോല, ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്തൃ സമിതിയെയും സമീപിച്ചു. ഉപഭോക്തൃ സമിതിയാണ് യാത്രക്കാരന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.

ഉത്തരവിനെതിരെ ജില്ലാ ഉപഭോക്തൃ സമിതിയെയും ദേശീയ ഉപഭോക്തൃ സമിതിയെയും റെയിൽവേ സമീപിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. 2015ൽ അപ്പീൽ തള്ളിയതോടെയാണ് റെയിൽവേ സുപ്രീം കോടതിയെ സമീപിച്ചത്. യാത്രക്കാരുടെ വസ്തുവകകളിൻമേൽ റെയിൽവേയ്ക്ക് ഉത്തരവാദിത്തമില്ലെന്നായിരുന്നു അവരുടെ അഭിഭാഷകന്റെ വാദം

Related posts

ഇനി പഴയ സന്ദേശങ്ങളും വീണ്ടെടുക്കാനാകില്ല, വാട്‌സാപ്പ് സ്റ്റോറേജിലും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍.

Aswathi Kottiyoor

ഇന്ത്യക്കാര്‍ക്ക് സ്പെയ്‌നിൽ ചെലവുകുറഞ്ഞ ഉപരിപഠനം

Aswathi Kottiyoor

ഇന്ധനവിലവീണ്ടും കൂട്ടി

Aswathi Kottiyoor
WordPress Image Lightbox