26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • തെരുവുനായ്ക്കൾ 18 കോഴികളെ കൊന്നു
Uncategorized

തെരുവുനായ്ക്കൾ 18 കോഴികളെ കൊന്നു

പാനൂർ : കോഴിക്കൂട്ടിൽ കയറി തെരുവുനായ്ക്കൾ 18 കോഴികളെ കൊന്നു. സെന്റർ എലാങ്കോട്ടെ വാഴയിൽ പീടികയിൽ വി.പി.ദാവൂദിന്റെ വീട്ടിലെ വളർത്തുകോഴികളെയാണ് നായ്ക്കൂട്ടം കൊന്നത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.

അഞ്ചിലധികം നായകൾ കൂട്ടിൽ കയറി കോഴികളെ കടിച്ചു കൊല്ലുകയായിരുന്നു. ആറെണ്ണം മൃതപ്രായമായ സ്ഥിതിയിലാണ്. 40-ഓളം കോഴികൾ കൂട്ടിലുണ്ടായിരുന്നു. കൺമുന്നിൽ വെച്ചായിരുന്ന ആക്രമണമെങ്കിലും ഒന്നുംചെയ്യാൻ പറ്റാത്ത അവസ്ഥയിലായിരുന്നുവെന്ന് ദാവൂദ്‌ പറഞ്ഞു.

Related posts

ജോലി തർക്കത്തിൽ ദേഷ്യം, പെരുമ്പാവൂരിൽ കമ്പനി ഗോഡൗണിന് തീയിട്ട ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

Aswathi Kottiyoor

ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്ക്ക് ഭാര്യയിൽ നിന്നും വിവാഹമോചനമില്ല; ആവശ്യം തള്ളി കോടതി

Aswathi Kottiyoor

2008-ൽ വീട്ടിൽ കയറി മോഷണം നടത്തിയ പ്രതി ഒളിവിൽ കഴിഞ്ഞത് 15 വർഷത്തോളം, ഒടുവിൽ പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox