26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ആഞ്ഞടിച്ച് ബിപര്‍ജോയ് ​; ഗുജറാത്തില്‍ വ്യാപക നാശനഷ്ടം.*
Kerala

ആഞ്ഞടിച്ച് ബിപര്‍ജോയ് ​; ഗുജറാത്തില്‍ വ്യാപക നാശനഷ്ടം.*


ന്യൂഡല്‍ഹി
​ഗുജറാത്ത് തീരത്ത് ആഞ്ഞടിച്ച ബിപര്‍ജോയ് ചുഴലിക്കാറ്റ് രാജസ്ഥാന്‍ മേഖലയിലേക്ക് നീങ്ങി. ജലോര്‍, ബാര്‍മര്‍ ജില്ലകളില്‍ വെള്ളിയാഴ്ച ശക്തമായ മഴ അനുഭവപ്പെട്ടു. കാറ്റ് ശക്തി കുറഞ്ഞ് രാജസ്ഥാനിലെ ജോധ്പുര്‍, ജയ്സാല്‍മര്‍, പാലി, സിരോഹി മേഖലകളിലേക്കാണ് നീങ്ങുന്നത്.

വ്യാഴം വൈകിട്ട് ആറരയോടെ തീരംതൊട്ട ബിപര്‍ജോയ് ​ഗുജറാത്ത് തീരത്ത് വന്‍ നാശംവിതച്ചു. 5120 വൈദ്യുതി തൂണുകള്‍ തകര്‍ന്നതോടെ 4600 ​ഗ്രാമം ഇരുട്ടിലായി. അറുനൂറോളം വൃക്ഷങ്ങള്‍ കടപുഴകി വന്‍ ​ഗതാ​ഗതം തടസ്സമുണ്ടായി. വ്യാപകമായ കൃഷിനാശവുമുണ്ടായി. ഭാവ്ന​ഗറില്‍ കുത്തൊഴുക്കില്‍പ്പെട്ട ആടുകളെ രക്ഷിക്കുന്നതിനിടെ അച്ഛനും മകനും മരിച്ചു.

ചുഴലിക്കാറ്റിനെ തുടര്‍ന്ന് അടച്ചിട്ടതോടെ ഗുജറാത്തില്‍ കച്ചിലെ വ്യവസായ മേഖലയില്‍ മാത്രം ദിവസം 500 കോടിയുടെ നഷ്ടം. പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തവച്ചതും തുറമുഖങ്ങള്‍ അടച്ചിട്ടതും നഷ്ടമുണ്ടാകാന്‍ കാരണമായി. കണ്ട്-ല, അദാനിയുടെ മുന്ദ്ര തുറമുഖങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്.

Related posts

ഡിജിറ്റൽ റീസർവേ യന്ത്രം കിട്ടാനില്ല; ആദ്യഘട്ട അളവ് തലശ്ശേരിയിൽ മാത്രം

Aswathi Kottiyoor

17,000 സ്കൂള്‍ ബസുകളുടെ പരിശോധന പൂർത്തിയാക്കി മോട്ടർ വാഹനവകുപ്പ്

Aswathi Kottiyoor

പ്ലസ്ടുവിന് 83.87% വിജയം; 78 സ്കൂളുകള്‍ക്ക് 100 ശതമാനം, കൂടുതൽ എ പ്ലസ് മലപ്പുറത്ത്

Aswathi Kottiyoor
WordPress Image Lightbox