ഇരിട്ടി: അന്തരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി ഇരിട്ടി പ്രഗതി യോഗാ സെന്ററിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. യോഗാദിനമായ 21 ന് യോഗാചാര്യൻ ബിജു കാരായി പരിപാടികൾ ഉദ്‌ഘാടനം ചെയ്യും. അന്ന് യോഗാ പ്രദർശനവും നടക്കും. തുടർന്ന് 22 മുതൽ ജൂലൈ 1 വരെ 10 ദിവസം നീണ്ടുനിൽക്കുന്ന ജീവിത ശൈലീ രോഗ നിയന്ത്രണങ്ങൾക്കുള്ള സൗജന്യ യോഗാ പരിശീലനം നടക്കും. കൂടാതെ എല്ലാ ദിവസവും യോഗ ഒ പി യും, പ്രകൃതി ചികിത്സാ ഒ പി യും നടക്കും. യോഗാസന ഫോട്ടോ ഗ്രാഫി മത്സരവും പ്രഗതിയിൽ നിന്നും ഉന്നത വിജയം നേടിയ പ്ലസ് ടു വിജയികളെ അനുമോദിക്കൽ ചടങ്ങും ഇതോടൊപ്പം സംഘടിപ്പിക്കുമെന്ന് പ്രഗതി വിദ്യാനികേതൻ വൈസ് പ്രിൻസിപ്പാൾ എം. രതീഷ്, യോഗാധ്യാപകൻ എം.എസ്. ബിജിലാൽ, പി.കെ. ധനരാജ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സൗജന്യ ജീവിത ശൈലീരോഗ പ്രതിരോധ യോഗാ പരിശീലന രജിസ്‌ട്രേഷനും യോഗാ ഫോട്ടോഗ്രാഫി മത്സര വിവരങ്ങൾക്കും ബന്ധപ്പെടേണ്ട ഫോൺ – 9400488130 , 9495371683