23.2 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • മണിപ്പുരില്‍ കേന്ദ്രമന്ത്രിയുടെ വസതിക്ക് തീയിട്ട് ജനം; സംഘര്‍ഷം രൂക്ഷം
Uncategorized

മണിപ്പുരില്‍ കേന്ദ്രമന്ത്രിയുടെ വസതിക്ക് തീയിട്ട് ജനം; സംഘര്‍ഷം രൂക്ഷം

ഇംഫാൽ∙ മണിപ്പൂരില്‍ ഗോത്രവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം അതിരൂക്ഷമാകുന്നു. ആയിരത്തോളം വരുന്ന ജനക്കൂട്ടം ഇന്നലെ രാത്രി 11 മണിയോടെ വിദേശകാര്യ സഹമന്ത്രി ആര്‍.കെ.രഞ്ജന്റെ വസതിക്ക് തീയിട്ടു. ഇംഫാലിലെ കോങ്ബയിലുള്ള വസതിയാണ് അഗ്നിക്കിരയായത്. കാവല്‍ നിന്നിരുന്ന 22 സുരക്ഷാ ജീവനക്കാരെ ആള്‍ക്കൂട്ടം തുരത്തിയോടിച്ച ശേഷമാണ് വസതിക്കു തീയിട്ടത്. ആളപായമില്ല. പെട്രോള്‍ ബോംബടക്കമെറിഞ്ഞ് അക്രമികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്ന് സുരക്ഷാ ജീവനക്കാര്‍ വെളിപ്പെടുത്തി. സംഭവ സമയത്ത് മന്ത്രി ഡല്‍ഹിയിലായിരുന്നു. 40 ദിവസത്തിലേറെയായി തുടരുന്ന അക്രമങ്ങളില്‍ ഇതുവരെ നൂറിലേറെപ്പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകള്‍. നിരവധി ഗ്രാമങ്ങള്‍ അക്രമികള്‍ തീയിട്ടു നശിപ്പിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ടെത്തി സമാധാന ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. വിഷയത്തില്‍ പ്രധാനമന്ത്രി മൗനം വെടിയണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

Related posts

ഗര്‍ഭപാത്രവും അണ്ഡാശയവും നീക്കം ചെയ്യാന്‍ സ്ത്രീ തൊഴിലാളികള്‍ക്കുമേല്‍ കടുത്ത സമ്മര്‍ദം; മഹാരാഷ്ട്രയിലെ കരിമ്പുപാടത്തെ തൊഴില്‍ചൂഷണത്തിന്റെ ഉള്ളറകള്‍

Aswathi Kottiyoor

രാജ്യത്ത് പാചകവാതക വില 100 രൂപ കുറച്ചു; വനിതാ ദിന സമ്മാനമെന്ന് പ്രധാനമന്ത്രി

Aswathi Kottiyoor

രോഗികളെ മയക്കിക്കിടത്തി ഡോക്ടർ ചായ കുടിക്കാന്‍ പോയെന്ന് ആരോപണം, തിരിച്ചെത്തിയത് നാല് മണിക്കൂറിന് ശേഷം

Aswathi Kottiyoor
WordPress Image Lightbox