22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ബ്യൂട്ടോക്‌സ്‌ ഡിപ്പിങ് ; ഈ ടാങ്കിൽ മുങ്ങിയാൽ ആടുകൾക്ക്‌ രോഗമുക്തി
Kerala

ബ്യൂട്ടോക്‌സ്‌ ഡിപ്പിങ് ; ഈ ടാങ്കിൽ മുങ്ങിയാൽ ആടുകൾക്ക്‌ രോഗമുക്തി

ടാങ്കിലെ മരുന്നുവെള്ളത്തിൽ മുങ്ങിക്കയറിയാൽ ആടുകൾക്കിനി രോഗമുക്തി. വെറ്ററിനറി സർവകലാശാലയിലെ മണ്ണുത്തി ആട്‌ ഫാമിലാണ്‌ ബ്യൂട്ടോക്‌സ്‌ ഡിപ്പിങ് എന്ന ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്‌. ആടുകളുടെ സംരക്ഷണത്തിന്‌ സംസ്ഥാന സർക്കാരിന്റെ പദ്ധതി വിഹിതം ഉപയോഗിച്ച്‌ നടപ്പാകുന്ന പദ്ധതികളിലൊന്നാണിത്‌.

മണ്ണുത്തി ആട്‌ ഫാമിൽ പുതുതായി നിർമിച്ച ഡിപ്പിങ് ടാങ്കിൽ കൃത്യതയാർന്ന അളവിൽ മരുന്നുവെള്ളം നിർത്തും. ഇരുവശവും കമ്പികളാൽ കെട്ടിയ റാമ്പിലൂടെ ആടുകളെ വരിവരിയായി കൊണ്ടുവന്ന്‌ ടാങ്കിൽ ഇറക്കും. കഴുത്തോളം മരുന്നു വെള്ളത്തിലൂടെ നീങ്ങിയശേഷം മുകളിലേക്ക്‌ കയറ്റും. ഇതോടെ ശരീരത്തിലുള്ള ചെള്ളുകളും പട്ടുണ്ണികളും നശിക്കും. മാസത്തിൽ ഒരിക്കൽ ആടുകളെ ഇത്തരത്തിൽ മരുന്നു വെള്ളത്തിലൂടെ കടത്തിവിടുമ്പോൾ ബാഹ്യപരാദങ്ങൾ വഴിയുള്ള രോഗങ്ങളെ തടയാനാവുമെന്ന്‌ വെറ്ററിനറി സർവകലാശാല ഗോട്ട്‌ ആൻഡ്‌ ഷീപ്‌ ഫാം മേധാവി ഡോ. കെ എ ബിന്ദു പറഞ്ഞു. ബാഹ്യപരാദങ്ങൾ കടിക്കുന്നതോടെ പലവിധ രോഗങ്ങൾ ആടുകളിൽ ഉണ്ടാകാറുണ്ട്‌. പാൽ ഉൽപ്പാദനത്തിലും കുറവുണ്ടാവും. നേരത്തെ മരുന്നുവെള്ളത്തിൽ തുണി മുക്കി ആടുകളെ തുടക്കുകയായിരുന്നു പതിവ്‌. മരുന്നുവെള്ളം ശരീരത്തിലേക്ക്‌ സ്‌പ്രേ ചെയ്യാറുമുണ്ട്‌. ഇതിന്‌ കൂടുതൽ തൊഴിലാളികൾ വേണം. ഇതിലൂടെ പൂർണമായും പരാദങ്ങൾ പോവില്ല. എന്നാൽ ഡിപ്പിങ് ടാങ്ക്‌ സംവിധാനം ആടുകളിലെ രോഗങ്ങൾ തടയുന്നതിന്‌ കൂടുതൽ ഫലപ്രദമാണെന്നും അവർ പറഞ്ഞു.

ആടുകൾക്കും ഇനി കറവയന്ത്രം
വെറ്ററിനറി സർവകലാശാലയുടെ കീഴിലുള്ള ആട്‌ ഫാമിൽ ആടുകൾക്കുള്ള കറവയന്ത്രം സജ്ജമായി. സംസ്ഥാന സർക്കാരിന്റെ പദ്ധതിവിഹിതം ഉപയോഗിച്ച് വാങ്ങിയ പുതിയ കറവയന്ത്രത്തിൽ ഒരേ സമയം രണ്ട്‌ ആടുകളിൽ നിന്നും അഞ്ചു മിനിറ്റിനുള്ളിൽ പാൽ കറക്കാൻ സാധിക്കും. മെലാസ്‌റ്റി എന്ന യന്ത്രം തുർക്കിയിൽനിന്നാണ്‌ ഇറക്കുമതി ചെയ്‌തത്‌. യന്ത്രത്തിന്‌ മാത്രം 52000 രൂപയാണ്‌ വില. ഇത്‌ ഉപയോഗിക്കുന്നതിലൂടെ കറവയുടെ കാര്യക്ഷമത വർധിപ്പിക്കാനാവും. തൊഴിലാളികളുടെ എണ്ണം കുറച്ച്‌ കറവ കൂടുതൽ ശുചിത്വ പൂർണമാകുകയും ചെയ്യും

Related posts

കെ.എസ്.ആർ.ടി.സി തിരുവനന്തപുരം സിറ്റി സർക്കുലർ സർവീസ് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്‌ളാഗ് ഓഫ് ചെയ്തു

Aswathi Kottiyoor

കെ​എ​സ്ആ​ർ​ടി​സി ടൂ​ർ പാ​ക്കേ​ജി​ൽ മൂ​ന്നാ​ർ നീ​ല​ക്കു​റിഞ്ഞി വ​സ​ന്ത​വും

Aswathi Kottiyoor

വീണ്ടും ഇടപെടല്‍: പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ വിവരം ജനങ്ങള്‍ക്ക് ഹൈക്കോടതിയെ അറിയിക്കാം.

Aswathi Kottiyoor
WordPress Image Lightbox