24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • ഇറക്കുമതി നടക്കുന്നില്ല , പൊട്ടാഷ് ക്ഷാമം രൂക്ഷം ; ആശ്വാസ നടപടിയുമായി ഫാക്ട്
Kerala

ഇറക്കുമതി നടക്കുന്നില്ല , പൊട്ടാഷ് ക്ഷാമം രൂക്ഷം ; ആശ്വാസ നടപടിയുമായി ഫാക്ട്

കേരളത്തിൽ കർഷകർ വ്യാപകമായി ഉപയോഗിക്കുന്ന പൊട്ടാഷ് വളത്തിന് ക്ഷാമം രൂക്ഷമാകുന്നു. ഭൂമിയിൽനിന്ന് ഖനനം ചെയ്തെടുക്കുന്ന പൊട്ടാഷ് പൂർണമായും ഇന്ത്യയിൽ ഇറക്കുമതി ചെയ്താണ് വിപണിയിലെത്തിക്കുന്നത്. സംസ്ഥാനത്ത് വിൽപ്പന നടത്തുന്ന രാസവളത്തിന്റെ വലിയ പങ്കും എഫ്എസിടിയാണ് വിപണിയിലെത്തിക്കുന്നത്. എന്നാൽ, ഇന്ത്യൻ പൊട്ടാഷ് ലിമിറ്റഡ് പോലുള്ള സ്വകാര്യ ഏജൻസികളാണ് പൊട്ടാഷിന്റെ വൻകിട ഇറക്കുമതിക്കാർ.

ഒന്നരവർഷംമുമ്പുവരെ പൊട്ടാഷ് ഇറക്കി മാർക്കറ്റിലെത്തിച്ചിരുന്നതായി ഫാക്ട് മാനേജ്മെന്റ് വിഭാഗം പറഞ്ഞു. ഉക്രയ്‌ൻ യുദ്ധത്തെ തുടർന്ന് ഇറക്കുമതി മുടങ്ങി. അതോടെ ഉപഭോക്തൃരാജ്യങ്ങളിൽ വില വർധിച്ചു. തുടർന്ന് പൊട്ടാഷ് ഉൽപ്പാദകരാജ്യങ്ങൾ വിപണനം നടക്കാനായി വില കുറയ്‌ക്കുകയായിരുന്നു.

അന്താരാഷ്ട്രവിപണിയിൽ വില കുറയുകയാണ്. ഇതാണ് ഇറക്കുമതി നടത്താത്ത കാരണമായി ഫാക്ട് പറയുന്നത്. ഇപ്പോൾ ഇറക്കുമതി നടത്തിയാൽ വീണ്ടും വില കുറയുന്ന സാഹചര്യത്തിൽ കമ്പനിക്ക് നഷ്ടം വരും. കമ്പനി പൊട്ടാഷ് അടങ്ങിയ വളങ്ങൾ ഉൽപ്പാദിപ്പിക്കുന്നില്ല. അതിനാൽ പൊട്ടാഷിന്റെ ലഭ്യതക്കുറവ് ഫാക്ടിന്റെ പ്രവർത്തനത്തെയോ ഉൽപ്പാദനത്തെയോ ബാധിക്കുകയുമില്ല.

പൊതുമേഖലാസ്ഥാപനമെന്ന ഉത്തരവാദിത്വമേറ്റെടുത്ത് ഇറക്കുമതി നടത്താൻ ഫാക്ട് തയ്യാറാകണമെന്നും വിപണിയിൽ പൊട്ടാഷ് ഉറപ്പുവരുത്തണമെന്നുമാണ് കർഷകരുടെ ആവശ്യം. ഈ സാഹചര്യത്തിൽ മൂന്നിലൊരു ഭാഗം പൊട്ടാഷ് അടങ്ങിയ എൻപികെ 15:15:15 വളം മുപ്പതിനായിരം ടൺ തൂത്തുക്കുടിയിൽ ഇറക്കിയിട്ടുണ്ടെന്നും ആവശ്യമനുസരിച്ച് ഒരാഴ്ചയ്‌ക്കകം വിപണികളിലെത്തിക്കുമെന്നും ഫാക്ട് അറിയിച്ചു. ഇത് ഒരുപരിധിവരെ കർഷകർക്ക് ആശ്വാസമാകുമെന്നാണ് ഫാക്ടിന്റെ വിലയിരുത്തൽ.

Related posts

ബ​ക്രീ​ദ് ഇ​ള​വ്: കേ​ര​ള​ത്തി​ന് സു​പ്രീം​കോ​ട​തി​യു​ടെ രൂ​ക്ഷ വി​മ​ർ​ശ​നം

Aswathi Kottiyoor

രാഹുലിന്റെ ഭാരത് ജോഡോ യാത്ര ഇന്ന് കർണാടകയിൽ; അടുത്ത ദിവസങ്ങളിൽ പ്രിയങ്കയും സോണിയയും ചേരും

Aswathi Kottiyoor

കേരള ബാങ്ക് : ഓഡിറ്റ്‌ റിപ്പോർട്ടിനും ബജറ്റിനും അംഗീകാരം

Aswathi Kottiyoor
WordPress Image Lightbox