നേരത്തെ നല്‍കിയ അപേക്ഷകളിലെ തെറ്റുകള്‍ തിരുത്താനുള്ള അവസരം കൂടിയാണിത്. തിരുത്തലുകള്‍ കഴിഞ്ഞ് ജൂണ്‍ 19 ന് ആണ് ഒന്നാം അലോട്ട്മെന്‍റ്. തെറ്റായ വിവരങ്ങള്‍ നല്‍കുന്നവരുടെ അലോട്ട്മെന്‍റ് റദ്ദാക്കപ്പെടും.
4,59,119 അപേക്ഷകളാണ് ഇത്തവണ പ്ലസ് വണ്ണിന് ലഭിച്ചത്. ഇവരില്‍ 2,38,879 പേരാണ് ട്രയല്‍ അലോട്ട്മെന്‍റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. മെറിറ്റ് അടിസ്ഥാനത്തില്‍ ആകെ 3,02,3530 സീറ്റുകളാണ് സംസ്ഥാനത്ത് ആകെയുള്ളത് .ഇവയില്‍ 63,474 സീറ്റുകള്‍ സംവരണ സീറ്റുകള്‍ ആണ്. ഇവ ഒഴിവാക്കിയാണ് ട്രയല്‍ അലോട്ട്മെന്‍റ് പ്രഖ്യാപിച്ചത്.
http://www.admission.dge.kerala.gov.in/ എന്ന വെബ്സൈറ്റില്‍ click for higher secondary admission എന്ന ലിങ്കിലൂടെ റിസള്‍ട്ട് അറിയാം. Edit Application എന്ന ലിങ്ക് വഴി അപേക്ഷ എഡിറ്റ് ചെയ്യാം