28.3 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കെഎസ്‌ആർടിസിയുടെ കൊറിയർ സർവീസ്‌ മന്ത്രി ആന്റണി രാജു ഉദ്‌ഘാടനം ചെയ്‌തു
Kerala

കെഎസ്‌ആർടിസിയുടെ കൊറിയർ സർവീസ്‌ മന്ത്രി ആന്റണി രാജു ഉദ്‌ഘാടനം ചെയ്‌തു

കെഎസ്‌ആർടിസിയുടെ പുതിയ സംരംഭമായ കൊറിയർ ആൻഡ്‌ ലോജിസ്‌റ്റിക്‌സ്‌ സർവീസ്‌ ഗതാഗത മന്ത്രി ആന്റണി രാജു ഉദ്‌ഘാടനം ചെയ്തു. കേരളത്തിലെ എല്ലാ ജില്ലകളെയും റോഡു മാർഗം മണിക്കൂറുകൾക്കകം ബന്ധിപ്പിക്കാൻ കഴിവുള്ള സ്ഥാപനമായ കെഎസ്ആർടിസിയുടെ പുതിയ സംരംഭം പൊതുജനങ്ങൾക്ക് ഉപകാരപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്.

16 മണിക്കൂറിനുള്ളിൽ കേരളത്തിലെവിടെയും കൊറിയർ/പാഴ്‌സൽ കൈമാറുന്ന സംരംഭമാണിത്. നവീനവും വൈവിധ്യവുമായ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമാണ്‌ കൊറിയർ ആൻഡ്‌ ലോജിസ്‌റ്റിക്‌സ്‌ സർവീസ്‌ ആരംഭിച്ചത്‌. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലാണ് ഉദ്ഘാടന ചടങ്ങുകൾ നടന്നത്. ആദ്യഘട്ടത്തിൽ ഡിപ്പോ ടു ഡിപ്പോയിലേക്കാണ്‌ സേവനം. ചരക്കുകളും കൊണ്ടുപോകും. 25 ഗ്രാം കൊണ്ടുപോകാൻ 30 രൂപയാണ്‌ നിരക്ക്‌. 200 കിലോമീറ്റർ പരിധിയിലാണിത്‌. കേരളത്തിന്‌ പുറത്തേക്കുള്ള ചരക്ക്‌ നീക്കത്തിന്‌ 50 ശതമാനം തൂക്കത്തിന്‌ അനുസരിച്ച്‌ അമ്പത്‌ ശതമാനം നിരക്ക്‌ കൂടുതൽ ഈടാക്കും.

ബംഗളൂരു, മൈസൂരു, കോയമ്പത്തൂർ, നാഗർകോവിൽ , തെങ്കാശി എന്നിവിടങ്ങളിലേക്കാണ്‌ നിലവിൽ സേവനമുള്ളത്‌. സ്വകാര്യ കൊറിയർ കമ്പനിയുമായി താരതമ്യം ചെയ്യുമ്പോൾ മുപ്പത്‌ ശതമാനംവരെ നിരക്ക്‌ കുറവാണ്‌. സാധനങ്ങൾ പാക്ക്‌ ചെയ്‌ത്‌ തിരിച്ചറിയൽ രേഖകളുമായി വേണം ഡിപ്പോകളിലെ ഫ്രണ്ട്‌ ഓഫീസിൽ എത്താൻ. കൊറിയർ അയക്കുന്ന ആളിനും ലഭിക്കേണ്ട ആളിനും ഏത്‌ സമയത്ത്‌ ബസ്‌ അവിടെ എത്തുമെന്നുള്ള എസ്‌എംഎസ്‌ ലഭിക്കും. മൂന്നുദിവസത്തിനകം കൊറിയർ കൈപ്പറ്റണം. പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ ഫ്രാഞ്ചൈസികൾ അനുവദിക്കും. നിലവിലുള്ള കൊറിയർ സർവീസ്‌ കമ്പനികൾക്കും സേവനം ഉപയോഗിക്കാം. ഇവർക്ക്‌ ആകർഷകമായ ഇളവ്‌ അനുവദിക്കും.

Related posts

കോവിഡ്: ഹോമിയോ ആശുപത്രികളിലും ഡിസ്പെൻസറികളിലും ചികിത്സിക്കാം.

Aswathi Kottiyoor

കോ​വി​ഡ്; ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ലെ 12 ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി

Aswathi Kottiyoor

മുന്നാക്ക സമുദായങ്ങൾക്കുള്ള സംവരണം സുപ്രീംകോടതി ശരിവെച്ചു; ഭരണഘടനാ ബെഞ്ചിൽ ഭൂരിപക്ഷ വിധി

Aswathi Kottiyoor
WordPress Image Lightbox