24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • നാളികേരത്തിന്റെ താങ്ങുവില പാഴ്വാക്കായി കൃഷിഭവന് മുന്നിൽ തേങ്ങ ഉടച്ച് കർഷക കോൺഗ്രസിൻ്റെ പ്രതിഷേധം
Iritty

നാളികേരത്തിന്റെ താങ്ങുവില പാഴ്വാക്കായി കൃഷിഭവന് മുന്നിൽ തേങ്ങ ഉടച്ച് കർഷക കോൺഗ്രസിൻ്റെ പ്രതിഷേധം

ഇരിട്ടി: നാളികേരത്തിന് താങ്ങുവില നിശ്ചയിച്ച് സംഭരിക്കുമെന്ന് സർക്കാരിൻറെ പ്രഖ്യാപനം പാഴ്വക്കായതിൽ പ്രതിഷേധിച്ച് കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ പായം കൃഷിഭവനു മുന്നിൽ തേങ്ങ ഉടച്ച് പ്രതിഷേധിച്ചു. തേങ്ങയ്ക്ക് 50 രൂപ തറവില പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധ സമരം നടത്തിയത്. മാർക്കറ്റിൽ 21 രൂപയ്ക്കാണ് തേങ്ങ എടുക്കുന്നത്. ഇത് കർഷകന് വൻ നഷ്ടമാണ് ഉണ്ടാക്കുന്നതെന്ന് കർഷ കോൺഗ്രസ് ആരോപിച്ചു.
പ്രതിഷേധ സമരം കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ജോസ് പൂമല ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എം. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. ഡിസിസി അംഗം മട്ടിണി വിജയൻ, കർഷക കോൺഗ്രസ് നേതാക്കളായ പി.സി. പോക്കർ, വി. ബാലകൃഷ്ണൻ, റെയിസ് കണിയാറക്കൽ, ടോം മാത്യു, തുണ്ടത്തിൽ സെബാസ്റ്റ്യൻ, കെ. ബാലകൃഷ്ണൻ, മൂര്യൻ രവീന്ദ്രൻ, മാടത്തിൽ ജോസ്, ബൈജു ആറാം ചേരി, ഫിലോമിന കക്കട്ടിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷൈജൻ ജേക്കബ്, മിനി പ്രസാദ് എന്നിവർ സംസാരിച്ചു.

Related posts

ഇരിട്ടിയിൽ അധ്യാപികയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച യുവസൈനികൻ അറസ്റ്റിൽ –

Aswathi Kottiyoor

മുസ്ലിം ലീഗ് എ.ഇ.ഒ.ഓഫിസ് ഉപരോധിച്ചു.

Aswathi Kottiyoor

ഇരിട്ടിയെഹരിത നഗരമായി ഉയർത്തണം: ഇരിട്ടി നൻമ ചാരിറ്റബിൾ  സൊസൈറ്റി 

Aswathi Kottiyoor
WordPress Image Lightbox