26.1 C
Iritty, IN
November 22, 2024
  • Home
  • Kerala
  • വിവരാവകാശ കമീഷൻ ഉത്തരവ്​ സ്വകാര്യ ആശുപത്രികളിലെ ചികിത്സ രേഖകളും നിയമ പരിധിയിൽ
Kerala

വിവരാവകാശ കമീഷൻ ഉത്തരവ്​ സ്വകാര്യ ആശുപത്രികളിലെ ചികിത്സ രേഖകളും നിയമ പരിധിയിൽ

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ചി​കി​ത്സ രേ​ഖ​ക​ളും വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ലെ​ന്ന്​ വി​വ​രാ​വ​കാ​ശ ക​മീ​ഷ​ൻ ഉ​ത്ത​ര​വ്. മ​ല​പ്പു​റം ജി​ല്ല​യി​ലെ ര​ണ്ട്​ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പ്പീ​ൽ തീ​ർ​പ്പാ​ക്കി​യു​ള്ള ഉ​ത്ത​ര​വി​ലാ​ണ്​ ക​മീ​ഷ​ൻ​ ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ രേ​ഖ​ക​ൾ വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​ലെ ര​ണ്ട്​ എ​ഫി​ന്‍റെ പ​രി​ധി​യി​ൽ വ​രു​മെ​ന്നാ​ണ്​ ​ക​മീ​ഷ​ന്‍റെ ക​ണ്ടെ​ത്ത​ൽ. എ​ന്തൊ​ക്കെ​യാ​ണ്​ ‘വി​വ​രം’ എ​ന്ന വാ​ക്കി​ന്‍റെ നി​ർ​വ​ച​ന​ത്തി​ൽ ഉ​ൾ​ക്കൊ​ള്ളു​ന്ന​തെ​ന്നാ​ണ്​ നി​യ​മ​ത്തി​ലെ ര​ണ്ട്​ എ​ഫി​ൽ പ​രാ​മ​ർ​ശി​ക്കു​ന്ന​ത്. പ​ബ്ലി​ക്​ അ​തോ​റി​റ്റി​ക്ക്​ ആ​വ​ശ്യ​മെ​ങ്കി​ൽ റെ​ഗു​ലേ​റ്റ​റി അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച്​ സ്വ​കാ​ര്യ ശേ​ഖ​ര​ത്തി​ലു​ള്ള വി​വ​രം എ​ടു​ക്കാ​മെ​ന്ന്​ വ്യ​വ​സ്ഥ​യു​ണ്ട്.ഇ​ത്​ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ചി​കി​ത്സ രേ​ഖ​ക​ളു​ടെ കാ​ര്യ​ത്തി​ൽ ബാ​ധ​ക​മാ​​ണെ​ന്നാ​ണ്​ ഉ​ത്ത​ര​വി​ലെ നി​രീ​ക്ഷ​ണം. വി​വ​രം ആ​വ​ശ്യ​പ്പെ​ട്ടാ​ൽ 72 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ചി​കി​ത്സ രേ​ഖ ല​ഭ്യ​മാ​ക്ക​ണം. അ​താ​ത്​ ജി​ല്ല​ക​ളി​ലു​ള്ള ഡി.​എം.​ഒ ഓ​ഫി​സി​ലെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ​റാ​ണ്​ അ​പ​ല​റ്റ്​ അ​ധി​കാ​രി. വി​വ​രാ​വ​കാ​ശ പ​രി​ധി​യി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ ഉ​ൾ​പ്പെ​ടു​മെ​ന്ന്​ 2015ൽ ​ത​ന്നെ ​കേ​ന്ദ്ര വി​വ​രാ​വ​കാ​ശ ക​മീ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നെ​ങ്കി​ലും പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും ന​ട​പ്പാ​യി​രു​ന്നി​ല്ല

കേ​ന്ദ്ര വി​വ​രാ​വ​കാ​ശ ക​മീ​ഷ​ണ​ര്‍ പ്ര​ഫ. എം. ​ശ്രീ​ധ​ര്‍ ആ​ചാ​ര്യ​യാ​ണ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ രേ​ഖ​ക​ൾ വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​ന്റെ പ​രി​ധി​യി​ൽ​പെ​ടു​മെ​ന്ന് 2015 മേ​യി​ൽ വി​ധി പ​റ​ഞ്ഞ​ത്. കൃ​ത്രി​മം ത​ട​യാ​ന്‍ അ​താ​തു ദി​വ​സം ത​ന്നെ ചി​കി​ത്സ​രേ​ഖ​ക​ൾ രോ​ഗി​ക​ൾ​ക്ക് ന​ൽ​കാ​ൻ ആ​ശു​പ​ത്രി​ക​ൾ​ക്ക് ചു​മ​ത​ല​യു​ണ്ടെ​ന്നും ഇ​ങ്ങ​നെ ചെ​യ്യു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും കേ​ന്ദ്ര വി​വ​രാ​വ​കാ​ശ ക​മീ​ഷ​ണ​ര്‍ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

നി​യ​മ​സാ​ധു​ത​യി​ൽ ആ​ശ​യ​ക്കു​ഴ​പ്പം
സ്വ​കാ​ര്യ ആ​ശു​പ​​ത്രി​ക​ളെ വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​​ന്‍റെ പ​രി​ധി​യി​ൽ​പെ​ടു​ത്തി ക​മീ​ഷ​ൻ ഉ​ത്ത​ര​വി​റ​ക്കി​യെ​ങ്കി​ലും ഇ​തി​ന്‍റെ സാ​ധു​ത​യി​ൽ ആ​ശ​യ​ക്കു​ഴ​പ്പം. കേ​​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ​ക്ക്​ കീ​ഴി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ, പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ, സ​ർ​വ​ക​ലാ​ശാ​ല​ക​ൾ, ത​ദ്ദേ​ശ​സ്ഥാ​​പ​ന​ങ്ങ​ൾ, സ​ർ​ക്കാ​റി​ന്‍റെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യേ വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​​ന്‍റെ പ​രി​ധി​യി​ൽ വ​രൂ.

സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ വി​വ​രാ​വ​കാ​ശ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്നി​ല്ലെ​ന്നി​രി​ക്കെ, സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ശു​പ​ത്രി​ക​ളെ വി​വ​രാ​വ​കാ​ശ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കി​ല്ലെ​ന്നാ​ണ്​ ​ഒ​രു വി​ഭാ​ഗം നി​യ​മ​വി​ദ​ഗ്​​ധ​​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്

Related posts

*ദിവസവും എത്ര മിനിറ്റ് ഫോണിൽ നോക്കുന്നുണ്ട്? അദ്ഭുതപ്പെടുത്തും ഈ കണക്കുകള്‍.*

Aswathi Kottiyoor

ഡ്രൈ​വിം​ഗ് ടെ​സ്റ്റ് മാ​റ്റ​ല്‍ അ​പേ​ക്ഷ​ക​രെ വ​ല​യ്ക്കു​ന്നു

Aswathi Kottiyoor

സിപിഐ എം മുൻ സംസ്ഥാന സെക്രട്ടറിയറ്റ് അം​ഗം എം ചന്ദ്രൻ അന്തരിച്ചു

WordPress Image Lightbox