28.1 C
Iritty, IN
November 21, 2024
  • Home
  • Thiruvanandapuram
  • *തിരുവനന്തപുരം മൃഗശാലയിൽനിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ കണ്ടെത്തി; പിടികൂടാനായില്ല.*
Thiruvanandapuram Uncategorized

*തിരുവനന്തപുരം മൃഗശാലയിൽനിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ കണ്ടെത്തി; പിടികൂടാനായില്ല.*

തിരുവനന്തപുരം∙ തുറന്ന കൂട്ടിലേക്കു മാറ്റാനിരിക്കെ, മൃഗശാലയിലെ ജീവനക്കാരുടെ കണ്ണ് വെട്ടിച്ചു കടന്ന ഹനുമാൻ കുരങ്ങിനെ കണ്ടെത്തി. മൃഗശാലയ്ക്കുള്ളിലെ മരത്തിനു മുകളിലാണ് കുരങ്ങ് ഉള്ളത്. ഇന്നലെ വൈകിട്ടോടെയാണ് കുരങ്ങ് ചാടിപ്പോയത്. കുരങ്ങ് പുറത്തേക്കു പോകാതെ തിരികെ കൂട്ടിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ജീവനക്കാർ കൂട് തുറക്കുന്നതിനിടെയാണ് കുരങ്ങ് പുറത്തേക്കു ചാടിയത്.തിരുപ്പതിയിൽ നിന്നാണ് കുരങ്ങിനെ മൃഗശാലയിൽ എത്തിച്ചത്. മൂന്നു വയസുള്ള പെൺ ഹനുമാൻ കുരങ്ങിനെ സന്ദർശകർക്ക് കാണാനായി തുറന്ന കൂട്ടിലേക്ക് ഇന്നു മാറ്റാനിരിക്കുകയായിരുന്നു. രാത്രിയോടെ സഞ്ചാരം മതിയാക്കി മ്യൂസിയത്തിനു സമീപം ബെയിൻസ് കോമ്പൗണ്ടിലെ തെങ്ങിനു മുകളിൽ കുരങ്ങൻ കയറി.
രാത്രി സഞ്ചരിക്കുന്ന സ്വഭാവം ഇല്ലാത്തതിനാൽ പുലർച്ചെയോടെ കുരങ്ങിനെ പിടികൂടാനുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തി. മൃഗശാല അധികൃതർ നടത്തിയ തിരച്ചിലിലാണ് മൃഗശാല വളപ്പിനുള്ളിൽ കുരങ്ങിനെ കണ്ടെത്തിയത്.

തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽ നിന്നു കഴിഞ്ഞ തിങ്കളാഴ്ചയാണ് 2 സിംഹങ്ങളേയും കുരങ്ങുകളേയും തലസ്ഥാനത്ത് എത്തിച്ചത്. നാളെ മന്ത്രിയുടെ സാന്നിധ്യത്തിൽ തുറന്ന കൂട്ടിലേക്കു മാറ്റുന്നതിനു മുന്നോടിയായാണ് ആദ്യം പെൺകുരങ്ങിനെ കൂട്ടിനു പുറത്തെത്തിച്ചത്. പെൺ കുരങ്ങുകൾ ആൺ കുരങ്ങുകളെ വിട്ടുപോകില്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം.

കൂടിനു പുറത്തിറങ്ങിയ കുരങ്ങ് ആദ്യം തൊട്ടടുത്തുള്ള മരത്തിൽ കയറിയപ്പോൾ ജീവനക്കാർക്ക് അസ്വാഭാവികമായി ഒന്നും തോന്നിയില്ല. മരങ്ങൾ പലതും ചാടിക്കടന്ന് ദൂരേക്ക് പോയപ്പോ‍ൾ അപകടം മണത്തു. ആൺകുരങ്ങിനെ കൂടോടെ അടുത്ത് എത്തിച്ചെങ്കിലും പെൺകുരങ്ങ് കൂട്ടിലേക്കു വന്നില്ല. ഇടയ്ക്ക് മൃഗശാല വളപ്പിനു പുറത്തെ മരങ്ങളിലും കുരങ്ങ് ചുറ്റിക്കറങ്ങി. രാത്രിയോടെ ബെയിൻസ് കോമ്പൗണ്ടിലെ തെങ്ങിൻ മുകളിൽ കുരങ്ങിനെ കണ്ടെത്തി. ഇവിടെ നിന്നു മാറാതിരിക്കാൻ മൃഗശാല അധികൃതർ പുലർച്ചെവരെ ജാഗ്രതയോടെ കാത്തിരുന്നു.

Related posts

സിദ്ധാര്‍ത്ഥന്‍റെ മരണം; കെഎസ്‍യു മാര്‍ച്ചിൽ വൻ സംഘര്‍ഷം, ലാത്തിചാര്‍ജിലും ഗ്രനേഡ് പ്രയോഗത്തിലും പരിക്ക്

Aswathi Kottiyoor

ഗാർഹിക ഉപഭോക്താക്കൾക്കുള്ള സബ്സിഡി തുടരും; വൈദ്യുതി മന്ത്രി

Aswathi Kottiyoor

ജ്യൂസ് കുടിക്കാൻ വിളിച്ചിട്ട് വന്നില്ല, കെഎസ്ആർടിസി ബസ് കണ്ടക്ടറെ തല്ലിയ ജ്യൂസ് കട ജീവനക്കാരന് ശിക്ഷ വിധിച്ചു

Aswathi Kottiyoor
WordPress Image Lightbox