24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കെഎസ്ആർടിസിയുടെ കൊറിയർ & ലോജിസ്റ്റിക്സ് പദ്ധതികളുടെ ഉത്ഘാടനം
Kerala

കെഎസ്ആർടിസിയുടെ കൊറിയർ & ലോജിസ്റ്റിക്സ് പദ്ധതികളുടെ ഉത്ഘാടനം

കെ.എസ്.ആർ.ടി.സി.യുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി നിരവധി നവീന പദ്ധതികൾ നടപ്പിലാക്കാൻ സാധിച്ചിട്ടുണ്ട്. ഈ പദ്ധതികൾ കെഎസ്ആർടിസിയുടെ വരുമാന വർദ്ധനവിലും വൈവിധ്യ വൽക്കരണത്തിലും ചെറുതല്ലാത്ത പങ്കാണ് വഹിച്ചിട്ടുള്ളത്. കേരളത്തിലെ 14 ജില്ലകളെയും സമയബന്ധിതമായി ബന്ധിപ്പിക്കാൻ കഴിയുന്ന സ്ഥാപനമാണ് കെഎസ്ആർടിസി. കേരളത്തിൽ എമ്പാടും സർവീസ് നടത്തുന്ന കെ എസ് ആർ ടി സി ബസുകളിലൂടെ ചരക്ക് നീക്കം സുഗമമാക്കുവാനാണ് കെഎസ്ആർടിസിയുടെ കൊറിയർ & ലോജിസ്റ്റിക്സ് പദ്ധതി വിഭാവനം ചെയ്യുന്നത്.

കൊറിയർ/പാർസൽ കൈമാറുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

2023 ജൂൺ 15 രാവിലെ 11.00 മണിക്ക് കെ.എസ്.ആർ.ടി.സി തിരുവനന്തപുരം സെൻട്രൽ ഡിപ്പോ അങ്കണത്തിൽ ബഹു: ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു ഈ പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും. ബഹു. തിരു. നഗരസഭ മേയർ ശ്രീമതി ആര്യ രാജേന്ദ്രൻ അധ്യക്ഷത നിർവഹിക്കും. ചടങ്ങിൽ ട്രേഡ് യൂണിയൻ ഉദ്യോഗസ്ഥപ്രതിനിധികൾ ആശംസ അർപ്പിച്ച് സംസാരിക്കുന്നതാണ്.

കെ.എസ്.ആർ.ടി.സിക്ക് ഒരു പുതിയ നാഴികകല്ലാകുന്ന ഉത്ഘാടന ചടങ്ങ് കെ.എസ്.ആർ.ടി.സി യുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ തൽസമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.

Related posts

പ​ന്നി​പ്പ​നി; വ​യ​നാ​ട്ടി​ലെ നൂ​റോ​ളം പ​ന്നി​ക​ളെ ഇ​ന്ന് കൊ​ല്ലും

Aswathi Kottiyoor

മാനദണ്ഡം പാലിക്കാത്ത കെട്ടിടങ്ങൾ: നടപടിക്ക് അഗ്നിരക്ഷാ സേനയ്ക്ക് നേരിട്ട് അധികാരം വരും

Aswathi Kottiyoor

കാര്‍ബണ്‍ പുറന്തള്ളല്‍ ‘നെറ്റ് സീറോ’ ആക്കും; കാലാവസ്ഥാ ഉച്ചകോടിയിൽ ‘പഞ്ചാമൃത’വുമായി മോദി.

Aswathi Kottiyoor
WordPress Image Lightbox