26.6 C
Iritty, IN
July 4, 2024
  • Home
  • Kerala
  • വന്ധ്യംകരണം ഊർജിതമാക്കാൻ ജില്ലാ പഞ്ചായത്ത്‌.
Kerala

വന്ധ്യംകരണം ഊർജിതമാക്കാൻ ജില്ലാ പഞ്ചായത്ത്‌.

ആനിമൽ ബർത്ത്‌ കൺട്രോൾ പ്രോഗ്രാം (എബിസി) കേന്ദ്രം വഴി തെരുവുനായകളുടെ വന്ധ്യംകരണ പ്രവർത്തനം ഊർജിതമാക്കാൻ ജില്ലാ പഞ്ചായത്ത്‌. തെരുവുനായ ആക്രമണത്തിൽ പതിനൊന്നുകാരൻ കൊല്ലപ്പെട്ട സാഹചര്യത്തിൽ കൂടുതൽ നായകളെ വന്ധ്യംകരണത്തിന്‌ വിധേയമാക്കാനുള്ള നടപടി തുടങ്ങി. പടിയൂർ എബിസി കേന്ദ്രത്തിൽ നിലവിൽ അമ്പത്‌ കൂടുകളാണുള്ളത്‌. ഇത്‌ നൂറായി വർധിപ്പിക്കും. നിർമാണ പ്രവർത്തനങ്ങൾക്കായി ഈ വർഷം 40 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത്‌ വകയിരുത്തിയിട്ടുണ്ട്‌. കൂടുകൾ സജ്ജമായാൽ കൂടുതൽ ഡോക്ടർമാരെയും ജീവനക്കാരെയും നിയോഗിക്കും.
2017 മുതൽ ജില്ലാ പഞ്ചായത്ത്‌ എബിസി നടപ്പാക്കുന്നുണ്ട്‌. 2021 വരെ പാപ്പിനിശേരി മൃഗാശുപത്രിയോട്‌ ചേർന്നാണ്‌ താൽക്കാലിക എബിസി കേന്ദ്രം പ്രവർത്തിച്ചത്‌. ഈ കാലയളവിൽ 8114 നായകളെ വന്ധ്യംകരിച്ചു.
കഴിഞ്ഞ വർഷം ഒക്‌ടോബർ 22നാണ്‌ പടിയൂരിൽ ജില്ലാ പഞ്ചായത്തിന്റെ എബിസി കേന്ദ്രം പ്രവർത്തനം തുടങ്ങിയത്‌. അവിടെ ഇതുവരെ 1094 നായകളെ വന്ധ്യംകരിച്ചു. എബിസി കേന്ദ്രം സ്ഥാപിക്കാൻ 57 തദ്ദേശസ്ഥാപനങ്ങൾക്ക്‌ ജില്ലാ പഞ്ചായത്ത്‌ തുക നൽകിയിട്ടുണ്ട്‌. 65,42,856 രൂപയാണ്‌ നൽകിയത്‌.
6 തെരുവുനായകളെ പിടികൂടി
കണ്ണൂർ
പതിനൊന്നുകാരൻ തെരുവുനായയുടെ കടിയേറ്റ്‌ മരിച്ച മുഴപ്പിലങ്ങാട്ട്‌ ഊർജിത നടപടികളുമായി മൃഗസംരക്ഷണ വകുപ്പ്‌. ജില്ലാ പഞ്ചായത്ത്‌ പടിയൂർ എബിസി കേന്ദ്രത്തിൽനിന്ന്‌ നായ പിടിത്തക്കാരെ നിയോഗിച്ച്‌ നായകളെ പിടികൂടി. മരിച്ച നിഹാലിന്റെ വീടിന്‌ സമീപത്തുനിന്ന്‌ നാല്‌ നായകളെയും പരിസരപ്രദേശത്തുനിന്ന്‌ രണ്ട്‌ നായകളെയുമാണ്‌ പിടികൂടിയത്‌. ആറ്‌ നായകളെയും പടിയൂർ എബിസി കേന്ദ്രത്തിലെത്തിച്ചിട്ടുണ്ട്‌.
നായകൾക്ക്‌ വിഷബാധയുണ്ടാകാനുള്ള സാധ്യത കുറവാണെന്ന്‌ മൃഗസംരക്ഷണ വകുപ്പ്‌ ഡെപ്യൂട്ടി ഡയറക്ടർ വി പ്രശാന്ത്‌ പറഞ്ഞു. പേവിഷബാധയുള്ള നായ ഒറ്റയ്‌ക്ക്‌ സഞ്ചരിക്കുകയാണ്‌ പതിവ്‌. നായ്‌ക്കൾ കൂട്ടമായെത്തി ആക്രമിച്ചുവെന്നാണ്‌ കരുതുന്നത്‌. 
 പ്രദേശത്ത്‌ നായകളെ പിടിക്കുന്നത്‌ ചൊവ്വാഴ്‌ചയും തുടരും. മുഴപ്പിലങ്ങാട്‌ ബീച്ച്‌ പരിസരത്തുള്ള നായകളെയും പിടിക്കുമെന്നും ഡോ. പ്രശാന്ത്‌ പറഞ്ഞു.

Related posts

പുള്ളിപുലിയെ റോഡരികിൽ ചത്ത നിലയിൽ കണ്ടെത്തി

Aswathi Kottiyoor

വിദ്യാര്‍ഥികള്‍ വിദേശത്തേക്ക്; ആശങ്കയിൽ സംസ്ഥാനത്തെ കലാലയങ്ങള്‍

Aswathi Kottiyoor

കെഎസ്ആർടിസി സ്ഥലം മാറ്റം : മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടു

Aswathi Kottiyoor
WordPress Image Lightbox