26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • സേവനം ഓൺലൈനാക്കിയിട്ടും അഴിമതിയെന്ന് വിജിലൻസ്
Uncategorized

സേവനം ഓൺലൈനാക്കിയിട്ടും അഴിമതിയെന്ന് വിജിലൻസ്

തിരുവനന്തപുരം∙സർക്കാരിന്റെ ഓൺലൈൻ സേവനങ്ങൾ ഉദ്യോഗസ്ഥർ പലതരത്തിൽ അട്ടിമറിച്ച് അഴിമതിക്ക് വഴിയൊരുക്കുന്നതായി വിജിലൻസ് കണ്ടെത്തൽ. എല്ലാ വകുപ്പുകളിലും സേവനാവകാശ നിയമം (2012) ഉടൻ കർശനമായി നടപ്പാക്കണമെന്നും ഓൺലൈൻ സേവനം അട്ടിമറിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിക്കു പുറമേ പിഴയും ചുമത്തണമെന്നും വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിക്കു നൽകിയ കത്തിൽ നിർദേശിച്ചു.

തൊള്ളായിരത്തിലേറെ സർക്കാർ സേവനങ്ങളാണ് ഓൺലൈൻ ആയി ജനങ്ങൾക്കു ലഭിക്കുന്നത്. എല്ലാ സേവനങ്ങളും പൂർണമായി ഓൺലൈനാക്കണമെന്നും അപേക്ഷ തീർപ്പാക്കാൻ സമയപരിധി ഏർപ്പെടുത്തണമെന്നും കത്തിൽ നിർദേശിച്ചു. പല ഓഫിസുകളിലും ഇപ്പോഴും നേരിട്ടുള്ള പണമിടപാടാണു നടക്കുന്നത്. എല്ലാ പണമിടപാടും ഡിജിറ്റലായേ പാടുള്ളൂവെന്നു വകുപ്പു മേധാവികൾക്കു കർശന നിർദേശം നൽകണം. ഇത് അഴിമതി കുറയ്ക്കും.

താമസിപ്പിക്കൽ പതിവു സൂത്രം

അഴിമതിക്കു വഴിയൊരുക്കുന്ന പല രീതികളും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്

∙ ഓൺലൈൻ അപേക്ഷ മനഃപൂർവം വച്ചു താമസിപ്പിച്ച് ജനത്തെ ഓഫിസിൽ വരുത്തി കൈക്കൂലിക്ക് അവസരമുണ്ടാക്കുന്നു.

∙ പല അപേക്ഷകളും നിസ്സാര കാരണത്താൽ നിരസിച്ചും ജനത്തെ ഓഫിസിലെത്തിച്ച് അഴിമതിക്കു പഴുതൊരുക്കും.

∙ ഉപയോഗിക്കാൻ പ്രയാസമുള്ള ആപ്പ്, ഒട്ടേറെ അറ്റാച്മെന്റുകൾ ആവശ്യപ്പെടൽ, സങ്കീർണമായ അപേക്ഷാ ഫോർമാറ്റ് എന്നിവ ഓൺലൈനിൽ നിന്നു ജനത്തെ അകറ്റുന്നു

∙ മേലുദ്യോഗസ്ഥർ അപേക്ഷ പരിശോധിക്കുകയോ തെറ്റുകൾ തിരുത്തുകയോ ചെയ്യാതിരിക്കുന്നു

Related posts

ജോലിയിൽ നിന്ന് പറഞ്ഞുവിട്ടതിന് സർക്കാർ ഉദ്യോഗസ്ഥയെ കഴുത്തറുത്ത് കൊന്നു; മുൻ ഡ്രൈവർ അറസ്റ്റിൽ

Aswathi Kottiyoor

കെഎസ്ആർടിസി ബസുകളിൽ ഗൂഗിൾ പേ; ഓൺലൈൻ പണമിടപാട് നടത്താം

Aswathi Kottiyoor

പൊലീസ് സ്റ്റേഷന്‍ വളപ്പിലെ വാഹനങ്ങള്‍ കത്തി നശിച്ചു; കാപ്പ കേസ് പ്രതി കത്തിച്ചെന്ന് പരാതി

Aswathi Kottiyoor
WordPress Image Lightbox