35.3 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • തെരുവ് നായ്ക്കളെ കൊല്ലാന്‍ അനുമതി ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും സുപ്രീം കോടതിയിലേക്ക് –
Uncategorized

തെരുവ് നായ്ക്കളെ കൊല്ലാന്‍ അനുമതി ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും സുപ്രീം കോടതിയിലേക്ക് –

ഇതിന്റെ പേരില്‍ കേരളത്തിനെതിരേ വലിയ കാംപെയ്ന്‍ ദേശീയതലത്തില്‍ ഉയര്‍ന്നുവന്നിരുന്നു.മനേക ഗാന്ധി ഉൾപ്പടെയുള്ളവർ സംസ്ഥാനത്തിനെതിരെ പ്രചാരണവുമായി രംഗത്ത് വരികയുമുണ്ടായി.
അതേസമയം തെരുവുനായ ശല്യം പൂര്‍ണമായും ഇല്ലാതാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയെന്നതു കേന്ദ്രനിയമത്തിലെ വ്യവസ്ഥകള്‍ മൂലം ബുദ്ധിമുട്ടാണെന്ന് കേരളം ചൂണ്ടിക്കാട്ടുന്നു. അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍(എബിസി) റൂള്‍സ് 2001 ഭേദഗതി ചെയ്താലേ ഫലപ്രദമായ നിയന്ത്രണ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുകയുള്ളൂ. അക്രമകാരികളായ തെരുവുനായ്ക്കളെ ഒഴിവാക്കാന്‍ കേന്ദ്രനിയമം അനുവദിക്കുന്നില്ല.
പഞ്ചായത്ത് തലങ്ങളില്‍ ആരംഭിച്ച എബിസി (തെരുവുനായ വന്ധ്യംകരണം) പദ്ധതിക്കും കേന്ദ്രമാനദണ്ഡങ്ങള്‍ വിലങ്ങുതടിയാണ്്. വന്ധ്യംകരണ ശസ്ത്രക്രിയ നടത്തുന്ന സെന്ററുകളില്‍ എ സി വേണം, ഭക്ഷണമുണ്ടാക്കി കൊടുക്കാന്‍ അടുക്കള വേണം എന്നീ നിബന്ധനകള്‍ തദ്ദേശസ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുന്നു.

ശീതീകരിച്ച മുറിയിലായിരിക്കണം വന്ധ്യംകരണം നടത്തേണ്ടതെന്നാണ് കേന്ദ്ര മൃഗക്ഷേമബോര്‍ഡിന്റെ പ്രധാന മാനദണ്ഡങ്ങളിലൊന്ന്. അതിനാല്‍ ഓപ്പറേഷന്‍ തിയറ്ററില്‍ നിര്‍ബന്ധമായി എ സി വേണം. ശസ്ത്രക്രിയക്കു ശേഷം ഒരു കൂട്ടില്‍ ഒരു നായയെ മാത്രമേ പാര്‍പ്പിക്കാവൂ. ശസ്ത്രക്രിയക്കു ശേഷം പെല്ലറ്റ് ഫുഡ് കൊടുക്കാന്‍ പാടില്ല. നായകള്‍ തെരുവിലെ ഭക്ഷണമാണ് കഴിച്ചിരുന്നത്. അതിനാല്‍ ചോറ്, ഇറച്ചി തുടങ്ങിയവ വേവിച്ചു നല്‍കണം. അതിന് സെന്ററുകളില്‍ അടുക്കള വേണമെന്നാണ് മറ്റൊരു മാനദണ്ഡം. ഇത്തരം മാനദണ്ഡങ്ങളിലുൾപ്പടെ ഇളവ് തേടാനാണ് കേരളത്തിന്റെ തീരുമാനം.

Related posts

‘കാട്ടാന കൊന്ന അജീഷിന്‍റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം,വനം വകുപ്പിന് ഗുരുതരമായ കൃത്യവിലോപം’

Aswathi Kottiyoor

വാട്‍സാപ്പിൽ മോദിയുടെ സന്ദേശം,മൊബൈല്‍ നമ്പറുകൾ കിട്ടിയതെവിടെ നിന്നെന്ന് ചോദ്യം; തെര‍ഞ്ഞെടുപ്പ് കമ്മീഷന് പരാതി

Aswathi Kottiyoor

പ്രധാനമന്ത്രിയുടെ സന്ദർശനം; താമരശ്ശേരി ചുരത്തിൽ നാളെ എല്ലാ വാഹനങ്ങൾക്കും നിയന്ത്രണമില്ല, വിശദാംശങ്ങൾ ഇങ്ങനെ…

Aswathi Kottiyoor
WordPress Image Lightbox