21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • എ.ഐ കാമറ; തപാൽ വഴിയുള്ള പിഴ നോട്ടീസിലും മന്ദത ഇതുവരെ 13,318 എണ്ണം മാത്രം
Kerala

എ.ഐ കാമറ; തപാൽ വഴിയുള്ള പിഴ നോട്ടീസിലും മന്ദത ഇതുവരെ 13,318 എണ്ണം മാത്രം

എ.​​ഐ കാ​മ​റ​ക​ൾ വ​ഴി​യു​ള്ള ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്ത​ൽ ഒ​രാ​ഴ്ച പി​ന്നി​ടു​മ്പോ​ഴും ത​പാ​ൽ വ​ഴി അ​യ​ച്ച​ത്​ 13,318 പി​ഴ നോ​ട്ടീ​സു​ക​ൾ മാ​ത്രം. ഏ​റ്റ​വും പു​തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ത്തി​ലേ​ക്ക്​ ന​ൽ​കി​യ 40,312 കേ​സു​ക​ളാ​ണെ​ങ്കി​ലും ച​ലാ​ൻ ജ​ന​റേ​റ്റ്​ ചെ​യ്ത​ത്​ 24,990 മാ​ത്ര​മാ​ണ്. ഓ​ൺ​​ലൈ​ൻ സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മാ​ണെ​ങ്കി​ലും അ​തി​ന​നു​സ​രി​ച്ച്​ ഓ​ഫി​സ്​ സം​വി​ധാ​നം വേ​ഗം കൈ​വ​രി​ക്കാ​ത്ത​താ​ണ്​ താ​ളം തെ​റ്റ​ലി​ന്​ കാ​ര​ണം. അ​തേ​സ​മ​യം 24,990 പേ​രു​ടെ ച​ലാ​നു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​തോ​ടെ വാ​ഹ​ന ഉ​ട​മ​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണി​ലേ​ക്ക്​ എ​സ്.​എം.​എ​സ്​ ആ​യി പി​ഴ വി​വ​ര​മെ​ത്തു​ന്നു​ണ്ട്.

ഇ​തു​വ​രെ ആ​കെ എ​ത്ര കേ​സു​ക​ൾ പി​ടി​കൂ​ടി എ​ന്ന ക​ണ​ക്കു​ക​ൾ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്​ ഇ​പ്പോ​ൾ പു​റ​ത്തു​വി​ടു​ന്നി​ല്ല. കാ​മ​റ സം​വി​ധാ​നം തു​ട​ങ്ങി​യ ജൂ​ൺ അ​ഞ്ചി​ന്​ 28,891 കേ​സു​ക​ളാ​ണ്​ പി​ടി​കൂ​ടി​യി​രു​ന്ന​ത്. ആ​ദ്യ മൂ​ന്ന്​ ദി​വ​സം പ്ര​തി​ദി​ന ക​ണ​ക്കു​ക​ൾ ന​ൽ​കി​രു​ന്നെ​ങ്കി​ലും ച​ലാ​ൻ ത​യാ​റാ​ക്ക​ലും ത​പാ​ല​യ​ക്ക​ലും മ​ന്ദ​ഗ​തി​യി​ലാ​യ​തോ​ടെ ഇ​തും അ​വ​സാ​നി​പ്പി​ച്ചു. പി​ടി​കൂ​ടി​യ കു​റ്റ​ങ്ങ​ളു​​ടെ എ​ണ്ണം പ​രി​ശോ​ധി​ക്കു​​മ്പോ​ൾ വ​രു​മാ​നം കോ​ടി​ക​ളാ​ണെ​ങ്കി​ലും ഇ​തെ​ല്ലാം ക​ട​ലാ​സി​ലാ​ണ്. ഇ​വ അ​ക്കൗ​ണ്ടി​ലെ​ത്ത​ണ​മെ​ങ്കി​ൽ ക​ട​മ്പ​ക​ൾ ഏ​റെ​യാ​ണ്. അ​തേ​സ​മ​യം കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ശേ​ഷം ഗ​താ​ഗ​ത​ക്കു​റ്റ​ങ്ങ​ൾ കു​ത്ത​നെ കു​റ​ഞ്ഞെ​ന്നാ​ണ്​ സ​ർ​ക്കാ​ർ വാ​ദം.

ഇ​തി​നി​ടെ, ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കു​ള്ള ഒ​രു ച​ലാ​നി​ൽ ഒ​ന്നി​ല​ധി​കം കു​റ്റ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ക്കു​ന്ന​ത് എ.​ഐ കാ​മ​റ സം​വി​ധാ​ന​ത്തി​ലും തു​ട​രാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലെ ര​ണ്ടു​പേ​രും ഹെ​ൽ​മെ​റ്റ് ഉ​പ​യോ​ഗി​ച്ചി​ല്ലെ​ങ്കി​ൽ വാ​ഹ​ന​യു​ട​മ​ക്ക്​ ന​ൽ​കു​ന്ന ച​ലാ​നി​ൽ ര​ണ്ടു​പേ​ർ​ക്കു​മു​ള്ള പി​ഴ​യു​ണ്ടാ​കും. കാ​മ​റ​ക​ൾ പി​ഴ ചു​മ​ത്തു​ന്നു​ണ്ടെ​ങ്കി​ലും കെ​ൽ​ട്രോ​ണു​മാ​യി ഇ​നി അ​ന്തി​മ ക​രാ​ർ ഒ​പ്പു​വെ​ക്കാ​നു​ണ്ട്. മൂ​ന്ന്​ മാ​സ​ത്തി​നു​ള്ളി​ൽ ക​രാ​ർ ഒ​പ്പി​ടു​മെ​ന്നാ​ണ്​ വി​വ​രം.

നമ്പർ പ്ലേറ്റിൽ കാമറകൾക്കും ആശയക്കുഴപ്പം
തി​രു​വ​ന​ന്ത​പു​രം: പ​ഴ​യ മോ​ഡ​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ ന​മ്പ​ർ പ്ലേ​റ്റു​ക​ള്‍ എ.​ഐ കാ​മ​റ​ക​ളെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കു​ന്നു. ഇ​വ കൃ​ത്യ​മാ​യി ചി​ത്രീ​ക​രി​ക്കാ​ന്‍ എ.​ഐ കാ​മ​റ​ക​ള്‍ക്ക് ക​ഴി​യാ​ത്ത​ത് വെ​ല്ലു​വി​ളി​യാ​ണ്. ഇ​തെ​ങ്ങ​നെ പ​രി​ഹ​രി​ക്കാ​മെ​ന്ന​ത്​ കെ​ൽ​ട്രോ​ണി​നെ​യും കു​ഴ​പ്പി​ക്കു​ന്നു. എ.​ഐ കാ​മ​റ വെ​ച്ചി​രി​ക്കു​ന്ന ഉ​യ​ര്‍ന്ന കോ​ണി​ല്‍നി​ന്ന്​ ചി​ത്രീ​ക​രി​ക്കു​മ്പോ​ള്‍ വാ​ഹ​ന​ത്തി​ന്റെ ഭാ​ഗ​ങ്ങ​ള്‍കൊ​ണ്ട്​ ചി​ല ന​മ്പ​ര്‍ പ്ലേ​റ്റു​ക​ള്‍ മ​റ​യു​ന്നു​ണ്ട്. ദൂ​രെ​നി​ന്നു​ള്ള ചി​ത്ര​ങ്ങ​ള്‍കൂ​ടി പ​ക​ര്‍ത്തി​യാ​ല്‍ ന​മ്പ​ര്‍ വ്യ​ക്ത​മാ​യി പ​തി​യും. ഇ​തി​നാ​യി സോ​ഫ്റ്റ്‌​വെ​യ​റി​ല്‍ മാ​റ്റം വ​രു​ത്തു​ന്ന​തും പ​രി​ഗ​ണ​ന​യി​ലു​ണ്ട്

Related posts

സന്തോഷ് ട്രോഫി : കളംനിറയെ കേരളം ; കർണാടകയെ 7–3ന് തകർത്തു .*

Aswathi Kottiyoor

കൃഷിഭൂമി കുറയുന്നു ; കാ​ർ​ഷി​കേ​ത​ര ഉ​പ​യോ​ഗ​ങ്ങ​ൾ​ക്കാ​യി ഭൂമി വ​ൻ​തോ​തി​ൽ വകമാറ്റുന്നു

Aswathi Kottiyoor

60 കഴിഞ്ഞ പട്ടിക വർഗക്കാർക്ക് മുഖ്യമന്ത്രിയുടെ ഓണ സമ്മാനം; ആയിരം രൂപവീതം നൽകും

Aswathi Kottiyoor
WordPress Image Lightbox