22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • മഴക്കാല രോഗങ്ങളെ ചെറുക്കും , 200 കോടിയുടെ മരുന്നെത്തി
Kerala

മഴക്കാല രോഗങ്ങളെ ചെറുക്കും , 200 കോടിയുടെ മരുന്നെത്തി

മഴക്കാല പകർച്ചവ്യാധികൾ നേരിടാൻ സർക്കാർ ആശുപത്രികളിൽ സൗജന്യ വിതരണത്തിന്‌ 200 കോടി രൂപയുടെ മരുന്ന്‌ മെഡിക്കൽ സർവീസസ്‌ കോർപറേഷൻ സംഭരിച്ചു. പകർച്ചപ്പനി, എച്ച്‌ വൺ എൻ വൺ, എലിപ്പനി തുടങ്ങിയവയ്‌ക്കായി 45 ഇനം മരുന്നുകളാണ്‌ ആദ്യഘട്ടത്തിൽ കോർപറേഷൻ സംഭരണശാലകളിൽ എത്തിച്ചത്‌. കൂടാതെ 22. 44 കോടിയുടെ മരുന്ന്‌ ആശുപത്രികളിൽ സ്‌റ്റോക്കുമുണ്ട്‌. പത്തുവർഷത്തെ മഴക്കാല രോഗങ്ങൾ വിലയിരുത്തിയാണ്‌ മരുന്ന്‌ സംഭരിച്ചത്. പകർച്ചവ്യാധികൾ പിടിപെടുന്നവർക്ക്‌ കോവിഡ്‌ ബാധിച്ചാൽ നേരിടാനുള്ള സജ്ജീകരണവും മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം വിലയിരുത്തി. ഡെങ്കി, എലിപ്പനി പ്രതിരോധത്തിന്‌ ഊന്നൽ നൽകും.

യോഗം മഴക്കാല രോഗങ്ങൾ അവലോകനംചെയ്‌തു. ജലജന്യ, ജന്തുജന്യ രോഗങ്ങൾക്കെതിരെ നിരീക്ഷണം ശക്തമാക്കും. ഇതിനാവശ്യമായ മരുന്നുകളും കരുതൽ ശേഖരമായി സംഭരിച്ചിട്ടുണ്ട്. ഇവ രണ്ടും കൂടുതലായി കണ്ട തിരുവനന്തപുരത്തും എറണാകുളത്തും പ്രതിരോധ മരുന്ന്‌ കൂടുതലായി എത്തിച്ചു. എല്ലാ ജില്ലയിലും ജാഗ്രത പാലിക്കാനും തദ്ദേശഭരണ വകുപ്പുമായി സഹകരിച്ച് മഴക്കാല രോഗ പ്രതിരോധ പ്രചാരണം നടത്താനും മന്ത്രി നിർദേശിച്ചു.

കോവിഡ് ഇതര പകർച്ചവ്യാധികൾ പ്രതിരോധിക്കാൻ പ്രത്യേക സംഘത്തിനും രൂപം നൽകി. എല്ലാ ആഴ്ചയും ഐഡിഎസ്‌പി യോഗംചേർന്ന്‌ സ്ഥിതി വിലയിരുത്തും. രോഗങ്ങളെ സംബന്ധിച്ച കുറിപ്പ്‌ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറും. മലേറിയ, കുഷ്ഠം, മന്തുരോ​ഗം, കരിമ്പനി (കാലാഅസർ) നിർമാർജനം ഊർജിതമാക്കും. കരിമ്പനി പ്രതിരോധത്തിന് ആദിവാസി മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കും.

യോഗത്തിൽ ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ്‌ ഹനീഷ്‌, ആരോഗ്യ ഡയറക്ടർ കെ ജെ റീന, മെഡിക്കൽ സർവീസസ്‌ കോർപറേഷൻ എംഡി കെ ജീവൻബാബു, ജനറൽ മാനേജർ ഡോ. എ ഷിബുലാൽ തുടങ്ങി വിവിധ ആരോഗ്യ സ്ഥാപന മേധാവികളും പങ്കെടുത്തു.

Related posts

ക്രെ​ഡി​റ്റ് കാ​ർ​ഡ് വ​ഴി ടി​ക്ക​റ്റെ​ടു​ക്കു​ന്ന​വ​ർ കാ​ർ​ഡ് കൈ​യി​ൽ ക​രു​ത​ണം: എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്

Aswathi Kottiyoor

സ്വ​കാ​ര്യ ബ​സു​ക​ളി​ല്‍ വ്യാ​പ​ക​മാ​യി വ്യാ​ജ ഡീ​സ​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തൽ

Aswathi Kottiyoor

എട്ട് സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷം; ‘ടെസ്റ്റ്-ട്രാക്ക്-ട്രീറ്റ്’ സമീപനം പിന്‍തുടരാന്‍ കേന്ദ്ര നിര്‍ദേശം

Aswathi Kottiyoor
WordPress Image Lightbox