23.6 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • പിന്നിലൂടെയെത്തി ഷാള്‍ മുറുക്കി, കൊലയ്‌ക്കുശേഷവും റീൽസ്; അഖിലിനെ പൊലീസ് കുടുക്കിയത് ഇങ്ങനെ.
Uncategorized

പിന്നിലൂടെയെത്തി ഷാള്‍ മുറുക്കി, കൊലയ്‌ക്കുശേഷവും റീൽസ്; അഖിലിനെ പൊലീസ് കുടുക്കിയത് ഇങ്ങനെ.

പിന്നിലൂടെയെത്തി ഷാള്‍ മുറുക്കി, കൊലയ്‌ക്കുശേഷവും റീൽസ്; അഖിലിനെ പൊലീസ് കുടുക്കിയത് ഇങ്ങനെ.
അങ്കമാലിയിലെ സ്വകാര്യ മാർജിൻ ഫ്രീ മാർക്കറ്റിലെ ജീവനക്കാരായിരുന്നു അങ്കമാലി പാറക്കടവ് സ്വദേശി ആതിരയും ഇടുക്കി വെള്ളത്തൂവൽ സ്വദേശിയായ അഖിലും. ഇരുവരും വിവാഹിതരാണ്. എങ്കിലും ഇൻസ്റ്റഗ്രാമിലെ അഖിയേട്ടൻ‌ എന്ന പ്രൊഫൈലിലൂടെ റീൽസ് ഇട്ടിരുന്ന അഖിലും ആതിരയും തമ്മിൽ അടുത്തു. ഒമ്പതര പവൻ സ്വർണമാണ് ആതിരയുടെ പക്കൽനിന്ന് അഖിൽ സ്വന്തമാക്കിയത്. ഇതിനുശേഷം മറ്റൊരു പെൺകുട്ടിയുമായി അഖിൽ ബന്ധം ആരംഭിച്ചു. ഇതോടെ ആതിരയെ ഒഴിവാക്കാനായി ശ്രമം ആരംഭിച്ചു. എന്നാൽ ഇക്കാര്യം അറിഞ്ഞാൽ ഒമ്പതര പവൻ സ്വർണം തിരികെചോദിക്കുമെന്ന് അഖിൽ ഭയപ്പെട്ടു.അവിടെ ജോലിയിലുണ്ടായിരുന്നെന്ന് തെളിയിക്കുന്നതിനായിരുന്നു ഈ നീക്കം. അതിനുശേഷം ഇവർ സ്ഥിരമായി പോകാറുള്ള അതിരപ്പള്ളിയിലെ തുമ്പൂർമുഴിയിലേക്ക് പോകുന്നു. ഇവിടെവച്ച് ആതിരയെ കൊലപ്പെടുത്താനായിരുന്നു പദ്ധതി. വനമേഖലയിലൂടെയാണ് ഇവരുടെ യാത്ര. സ്ഥിരമായി പോകാറുള്ളതിനാൽ ആതിരയ്ക്ക് സംശയമുണ്ടായില്ല. ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇരുവരും തുമ്പൂർമുഴിയിൽ എത്തുന്നത്. റോഡരികിൽ തന്നെ കാർ പാർക്ക് ചെയ്തശേഷം വനത്തിനുള്ളിലേക്ക് പോകുന്നു.ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് വല്ലം ജംക്‌ഷനിൽ ബസിൽ വന്നിറങ്ങുന്ന ആതിരയെ കണ്ടെത്തിയത്. വല്ലത്തെ മീൻകടയുടമയാണ് സംശയം തോന്നി ദൃശ്യങ്ങൾ പൊലീസിനു കൈമാറിയത്. ഇതോടെ അഖിലിന്റെ കൂടെയാണ് ആതിര പോയതെന്ന് പൊലീസ് ഉറപ്പിച്ചു. എന്നാൽ പലതവണ ചോദ്യംചെയ്തിട്ടും അഖിൽ ഇതു സമ്മതിച്ചില്ല. തന്റെ ഒപ്പം കടയിലേക്കു വന്നു എന്നു മാത്രമാണ് അഖിൽ പറഞ്ഞത്. കൊലപാതകശേഷം വീട്ടിലെത്തി കഴിഞ്ഞും അഖിൽ ഇൻസ്റ്റഗ്രാമിൽ റീൽസ് അപ്‌ലോഡ് ചെയ്തിരുന്നു. എല്ലാ പഴുതുകളും അടയ്ക്കുന്നതിനു വേണ്ടിയായിരുന്നു ഇത്.എന്നാൽ പൊലീസ് അഖിലിന്റെ പിന്നാലെ തന്നെയായിരുന്നു. വീണ്ടും വീണ്ടും ഇതിനായി ചോദ്യം ചെയ്തു. ഇരുവരും തമ്മിലുള്ള ഫോൺകോളുകളുടെ ലിസ്റ്റ് ഉൾപ്പെടെ പൊലീസെടുത്തു. ഇതിനിടെയാണ് പെ‍ട്രോൾ പമ്പിലെ ദൃശ്യങ്ങൾ പൊലീസിനു ലഭിക്കുന്നത്. യാത്രയ്ക്കിടയിൽ അതിരപ്പള്ളിയ്ക്കു താഴെയുള്ള പുഴയിലും അഖിലും ആതിരയും എത്തിയിരുന്നു. ഇവിടെയുള്ള ഒരു കടക്കാരൻ ഇതു ശ്രദ്ധിച്ചിരുന്നു. ഇരുവരും പുഴയിലേക്കു പോകുകയും തിരിച്ചുകയറി വരുകയും ചെയ്തു. പുഴയിലെ വെള്ളത്തിൽ മുക്കിക്കൊല്ലാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നതെന്നാണ് അഖിൽ പിന്നീട് ചോദ്യം ചെയ്യലിൽ പറഞ്ഞത്. ആളുകൾ വന്നതോടെയാണു കാടിനുള്ളിലേക്ക‌ു പോകാൻ തീരുമാനിച്ചത്. ഇത്തരത്തിൽ എല്ലാ രീതിയിലും പൊലീസ് തെളിവ് നിരത്തിയതോടെ അഖിൽ കുറ്റം സമ്മതിക്കുകയായിരുന്നു.

Related posts

അസി. പ്രൊഫസർ പി.കെ. രേഷ്മക്ക് കമ്പ്യൂട്ടർ സയൻസിൽ പി എച്ച് ഡി

Aswathi Kottiyoor

നാളെ കാസർകോട് വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾക്ക് സമ്പൂർണ അവധി പ്രഖ്യാപിച്ചു, എറണാകുളത്ത് നിയന്ത്രിത അവധി

Aswathi Kottiyoor

മുരിങ്ങോടി ശ്രീ ജനാർദ്ദന എൽ.പി സ്കൂൾ അറുപത്തിയൊമ്പതാമത് വാർഷീക ആഘോഷം നാളെ18 ന്

Aswathi Kottiyoor
WordPress Image Lightbox