24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • നവകേരളകാലത്തെ ഭരണനിർവഹണം’ സെമിനാർ ജൂലൈയിൽ
Kerala

നവകേരളകാലത്തെ ഭരണനിർവഹണം’ സെമിനാർ ജൂലൈയിൽ

അഞ്ചാമത് അന്തർദേശീയ കേരള പഠന കോൺഗ്രസിനു മുന്നോടിയായ സെമിനാർ പരമ്പരയിലെ ‘നവകേരളകാലത്തെ ഭരണനിർവഹണം’ സെമിനാർ ജൂലൈ 29നും -30നും ഇ എം എസ്‌ അക്കാദമിയിൽ ചേരും. കേരളത്തിലെ ഭരണനിർവഹണത്തിന്റെ കാര്യക്ഷമതയും സേവനഗുണമേന്മയും വർധിപ്പിക്കാനുതകുന്ന വിശദമായ ചർച്ചകൾക്ക് അക്കാദമി വേദിയാകും.

സംസ്ഥാന രൂപീകരണത്തിനുശേഷം നാല്‌ ഭരണപരിഷ്‌കാര കമീഷനെ നിയോഗിച്ചു. ഭരണസംവിധാനത്തിന്റെ കേന്ദ്രീകൃത സ്വഭാവവും ഭരണനിർവഹണത്തിലെ ജനപങ്കാളിത്തക്കുറവും സേവനപ്രദാനത്തിലെ കാലതാമസവും അഴിമതിയും മറ്റും മറികടക്കാനുള്ള നിരവധി നിർദേശങ്ങൾ കമീഷനുകൾ മുന്നോട്ടുവച്ചു. ശമ്പളപരിഷ്‌കരണ കമീഷനുകൾ മനുഷ്യവിഭവ ആസൂത്രണത്തിനും വകുപ്പുകളുടെ പുനഃസംഘാടനത്തിനുമുള്ള ശുപാർശകളും സമർപ്പിച്ചു. ഇവയൊക്കെ എത്രത്തോളം നടപ്പാക്കിയിട്ടുണ്ടെന്നും അവ നടപ്പാക്കുന്നതിലെ തടസ്സങ്ങളും പരിശോധിക്കുന്ന സെമിനാർ കൂടുതൽ ഫലപ്രദമായ പരിപാടി ആവിഷ്‌കരിക്കാൻ സഹായകമായ കരട്‌ നിർദേശങ്ങളും രൂപീകരിക്കും.
അരുണ റോയ്, കെ എം ചന്ദ്രശേഖരൻ, കെ എം എബ്രഹാം, ടി കെ എ നായർ തുടങ്ങിയവരെ ആമുഖ അവതരണങ്ങൾക്ക്‌ പ്രതീക്ഷിക്കുന്നതായി പഠന കോൺഗ്രസ് അക്കാദമിക സമിതി ചെയർമാൻ എസ് രാമചന്ദ്രൻപിള്ളയും സെക്രട്ടറി ഡോ. ടി എം തോമസ്‌ ഐസക്കും പറഞ്ഞു.

ഒന്നുമുതൽ മൂന്നുവരെയുള്ള ഭരണപരിഷ്‌കാര കമീഷൻ റിപ്പോർട്ടുകളെക്കുറിച്ചും ശമ്പളപരിഷ്‌കരണ കമീഷൻ റിപ്പോർട്ടുകളിലെ ഭരണപരിഷ്‌കാര ശുപാർശകളെക്കുറിച്ചും പ്രത്യേക അവതരണങ്ങളുമുണ്ടാകും. 20 വിഷയാധിഷ്ഠിതമായ സമ്മേളനങ്ങൾ രണ്ടു റൗണ്ടായി നടക്കും.
മുൻ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് ചെയർമാനും എസ് ആർ മോഹനചന്ദ്രൻ കൺവീനറുമായ സമിതിക്കാണ്‌ സെമിനാറിന്റെ അക്കാദമിക ചുമതല. താൽപ്പര്യമുള്ളവർക്കെല്ലാം പ്രബന്ധങ്ങൾ സമർപ്പിക്കാൻ അവസരമുണ്ട്‌. അവതാരകർ 25-നുമുമ്പ് 200 മുതൽ -300 വരെ വാക്കിൽ അധികരിക്കാത്ത പ്രബന്ധ സംഗ്രഹം info@akgcentre.in ഇ -മെയിലിൽ ലഭ്യമാക്കണം. പൂർണ പ്രബന്ധം ജൂലൈ 10-നു മുമ്പും നൽകണം.

Related posts

കോഴിക്കോട്ട് ട്രെയിനിൽ തീ വയ്ക്കാൻ ശ്രമം; മഹാരാഷ്ട്രക്കാരനായ ഇരുപതുകാരൻ പിടിയിൽ

Aswathi Kottiyoor

ഡെങ്കിപ്പനിയ്‌ക്കെതിരെ 7 ജില്ലകളില്‍ പ്രത്യേക ജാഗ്രത: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor

ച​ല​ച്ചി​ത്ര ന​ട​ൻ കോ​ട്ട​യം പ്ര​ദീ​പ് അ​ന്ത​രി​ച്ചു

Aswathi Kottiyoor
WordPress Image Lightbox