24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • പുനർജനിക്കുന്നു, കൊച്ചി പുറംകടൽ ഹാർബർ പദ്ധതി , തുറമുഖ ട്രസ്‌റ്റിന്റെ വിഷൻ 2047
Kerala

പുനർജനിക്കുന്നു, കൊച്ചി പുറംകടൽ ഹാർബർ പദ്ധതി , തുറമുഖ ട്രസ്‌റ്റിന്റെ വിഷൻ 2047

പുറംകടലിൽ വമ്പൻ തുറമുഖവും വ്യവസായ സോണുകളും വിഭാവനം ചെയ്യുന്ന കൊച്ചി ഔട്ടർ ഹാർബർ പദ്ധതിക്ക്‌ വീണ്ടും ജീവൻവയ്‌പിച്ച്‌ കൊച്ചി തുറമുഖ ട്രസ്‌റ്റ്‌. 10 വർഷംമുമ്പ്‌ സാധ്യതാപഠനം നടത്തി പങ്കാളികളെ കണ്ടെത്താൻ താൽപ്പര്യപത്രം ക്ഷണിച്ചെങ്കിലും മുടങ്ങിപ്പോയ പദ്ധതി തുറമുഖ ട്രസ്‌റ്റിന്റെ വിഷൻ 2047ന്റെ ഭാഗമായാണ്‌ പുനരുജ്ജീവിപ്പിക്കുന്നത്‌. തുറമുഖത്തിന്റെ ഭാവിവികസന സാധ്യത കണക്കിലെടുത്ത് ആവിഷ്‌കരിച്ച പദ്ധതിയുടെ എസ്‌റ്റിമേറ്റ്‌ കാലാനുസൃതമാക്കി കേന്ദ്രത്തിന്‌ സമർപ്പിക്കുമെന്ന്‌ തുറമുഖ ട്രസ്‌റ്റ്‌ ചെയർപേഴ്‌സൺ ഡോ. എം ബീന പറഞ്ഞു.

പുതുവൈപ്പ്‌, ഫോർട്ട്‌ കൊച്ചി തീരത്തിന്‌ പടിഞ്ഞാറ്‌ എറണാകുളം കപ്പൽച്ചാലിന്‌ ഇരുപുറത്തുമായി പുലിമുട്ടുകൾ സ്ഥാപിച്ച്‌ ഭൂമി ഒരുക്കിയെടുത്ത്‌ വികസിപ്പിക്കുന്നതാണ്‌ പദ്ധതി. കപ്പൽച്ചാലിന്‌ വടക്കുഭാഗത്ത്‌ 6676 മീറ്റർ നീളത്തിലും തെക്ക്‌ 4850 മീറ്റർ നീളത്തിലുമാണ്‌ പുലിമുട്ടുകൾ സ്ഥാപിക്കുക. അതിലൂടെ വടക്ക്‌ ഭാഗത്ത്‌ 2600 ഏക്കറും തെക്ക്‌ 650 ഏക്കർ ഭൂമിയും ഒരുക്കിയെടുക്കാനാകും. ഇവിടെനിന്ന്‌ ഫോർട്ട്‌ കൊച്ചിയിലേക്ക്‌ രണ്ടു കിലോമീറ്റർ നീളത്തിൽ കടലിനുമുകളിലൂടെ പാലവും നിർമിക്കും. ലോകോത്തര നിലവാരത്തിലുള്ള തുറമുഖത്തിനുപുറമേ കണ്ടെയ്നർ ടെർമിനൽ, ലോജിസ്റ്റിക് പാർക്ക്‌, വെയർഹൗസുകൾ, ഓയിൽ ട്രേഡിങ് ഹബ്ബ്‌, പെട്രോകെമിക്കൽ വ്യവസായങ്ങൾ എന്നിവയ്‌ക്കും ഇവിടെ സൗകര്യം ഒരുക്കാനാകും.

ഏകദേശം 15,000 കോടി രൂപ ചെലവുവരുന്നതാണ്‌ പദ്ധതി. മദ്രാസ്‌ ഐഐടിയാണ്‌ പ്രാരംഭപഠനം നടത്തിയത്‌. തുടർന്ന്‌ സെൻട്രൽ വാട്ടർ പവർ റിസർച്ച്‌ സ്‌റ്റേഷൻ സാധ്യതാപഠനം നടത്തി താൽപ്പര്യപത്രം ക്ഷണിച്ചിരുന്നു. നാവികസേനയുടെ പങ്കാളിത്തമുറപ്പിച്ച്‌ പദ്ധതി 2015ൽ കേന്ദ്രസർക്കാരിന്‌ സമർപ്പിച്ചെങ്കിലും സേന അപ്രതീക്ഷിതമായി പിന്മാറിയത്‌ തിരിച്ചടിയാവുകയായി
രുന്നു.

കൊച്ചി തുറമുഖത്തിന്‌
പുതു വികസനവഴി
മറ്റ്‌ വികസനസാധ്യതകൾ അടഞ്ഞ കൊച്ചി തുറമുഖത്തിന്‌ ഔട്ടർ ഹാർബർ പദ്ധതിയിലൂടെമാത്രമേ ഇനി മുന്നോട്ടുപോകാനാകൂ എന്ന്‌ തുറമുഖ ട്രസ്‌റ്റ്‌ ചെയർപേഴ്‌സൺ ഡോ. എം ബീന പറഞ്ഞു. കടൽശോഷണം ഉൾപ്പെടെ പുതിയ വെല്ലുവിളികൾക്കും ഒരുപരിധിവരെ പരിഹാരമാകുമെന്നാണ്‌ പഠനങ്ങൾ വ്യക്തമാക്കിയത്‌. അടിക്കടിയുള്ള ഡ്രഡ്‌ജിങ് ഒഴിവാകുന്നതുതന്നെ വലിയ സാമ്പത്തികനേട്ടമുണ്ടാക്കും. സ്വകാര്യപങ്കാളിത്തവും അന്താരാഷ്‌ട്ര ഏജൻസികളിൽനിന്നുള്ള വായ്‌പകളും പ്രയോജനപ്പെടുത്തിയുള്ള നിർമാണമാതൃകയാണ്‌ പിന്തുടരുക. അനുമതികൾ യഥാസമയം ലഭ്യമായാൽ മൂന്നോ നാലോ വർഷത്തിനുള്ളിൽ ഔട്ടർ ഹാർബർ പൂർത്തിയാകും.

Related posts

വാഹന രജിസ്‌ട്രേഷൻ, പുതുക്കൽ നിരക്ക്‌ കുത്തനെ കൂട്ടി ; 2022 ഏപ്രിൽ ഒന്നു മുതൽ പ്രാബല്യം .

Aswathi Kottiyoor

18 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്ക് വാ​ക്സി​നേ​ഷ​ൻ ഇ​ന്നു​മു​ത​ൽ

Aswathi Kottiyoor

പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടിയെടുക്കും: മുഖ്യമന്ത്രി

WordPress Image Lightbox