24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • കാമുകിയെ വെട്ടിപരിക്കേല്‍പ്പിച്ച യുവാവ് തീവണ്ടിക്ക് മുന്നില്‍ ചാടി ജീവനൊടുക്കി –
Uncategorized

കാമുകിയെ വെട്ടിപരിക്കേല്‍പ്പിച്ച യുവാവ് തീവണ്ടിക്ക് മുന്നില്‍ ചാടി ജീവനൊടുക്കി –

കുഴിത്തുറ: കാമുകിയുടെ തലയില്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച യുവാവ് തീവണ്ടിക്കു മുന്നില്‍ ചാടി ജീവനൊടുക്കി. മാര്‍ത്താണ്ഡത്തിനു സമീപം കല്ലുത്തോട്ടി സ്വദേശി ബര്‍ജിന്‍ ജോസ് (23) ആണ് മരിച്ചത്.

മടിച്ചല്‍ സ്വദേശിനി ദാന്‍ നിഷയ്ക്കാണ് വെട്ടേറ്റത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ബര്‍ജിന്‍ ജോസ് മാര്‍ത്താണ്ഡത്തെ കോളേജില്‍ പഠിക്കുമ്പോള്‍ ദാന്‍ നിഷയുമായി പ്രണയത്തിലായി.

രണ്ടു മാസം മുന്‍പ് പെണ്‍കുട്ടി പ്രണയത്തില്‍ നിന്ന് അകലാന്‍ ശ്രമിച്ചതായി പറയുന്നു. ഇതു മനസ്സിലാക്കിയ ബര്‍ജിന്‍ ജോസ്, തന്റെ പക്കലുള്ള നിഷയുടെ ലാപ്‌ടോപ് തിരികെ നല്‍കാനെന്ന വ്യാജേന വെള്ളിയാഴ്ച രാവിലെ മാര്‍ത്താണ്ഡം റെയില്‍വേ സ്റ്റേഷനു സമീപം വിളിച്ചുവരുത്തി.

റെയില്‍വേ പാളത്തിനു സമീപം ഇരുവരും സംസാരിച്ചുനില്‍ക്കവേ ഒളിപ്പിച്ചുവെച്ചിരുന്ന കത്തികൊണ്ട് ദാന്‍ നിഷയുടെ തലയില്‍ വെട്ടിയ ബര്‍ജിന്‍ ജോസ്, തീവണ്ടിക്കു മുന്നിലേക്ക് ചാടുകയായിരുന്നു. ഗുരുതര പരിക്കേറ്റ പെണ്‍കുട്ടി നാഗര്‍കോവില്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലാണ്.

Related posts

എറണാകുളം അവയവക്കടത്ത് കേസ്: രാജ്യാന്തര അവയവ മാഫിയയുമായി പ്രതിക്ക് ബന്ധമെന്ന് സൂചന

Aswathi Kottiyoor

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി ഇന്ന് പരിഗണിക്കും

Aswathi Kottiyoor

കൊച്ചിയിൽ നിന്ന് വിയറ്റ്‌നാമിലേക്ക്‌ നേരിട്ട്‌ വിമാനം അടുത്ത മാസംമുതൽ

Aswathi Kottiyoor
WordPress Image Lightbox