23.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • മാധ്യമങ്ങൾക്ക് എം.വി.ഗോവിന്ദന്റെ ഭീഷണി; ഇനിയും കേസിൽ കുടുക്കും.
Kerala

മാധ്യമങ്ങൾക്ക് എം.വി.ഗോവിന്ദന്റെ ഭീഷണി; ഇനിയും കേസിൽ കുടുക്കും.

സർക്കാർവിരുദ്ധ, എസ്എഫ്ഐ വിരുദ്ധ പ്രചാരണവുമായി മാധ്യമങ്ങളുടെ പേരുംപറഞ്ഞു നടന്നാൽ ഇനിയും കേസിൽ ഉൾപ്പെടുത്തുമെന്നും അതിലൊരു സംശയവും വേണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ഭീഷണി. ‘മുൻപും കേസെടുത്തിട്ടുണ്ട്. മാധ്യമത്തിനു മാധ്യമത്തിന്റെ സ്റ്റാൻഡ് ഉണ്ട്. ആ സ്റ്റാൻഡിലേ നിൽക്കാൻ പാടുള്ളൂ’– ഗോവിന്ദൻ പറഞ്ഞു.

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ എഴുതാത്ത പരീക്ഷ വിജയിച്ചതായി വെബ്സൈറ്റിലുള്ളതു റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസെടുത്തതു സംബന്ധിച്ച ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി. ‘ഗൂഢാലോചന നടത്തിയതിനാണു മാധ്യമപ്രവർത്തകയ്ക്കെതിരെ കേസെടുത്തത്. സാധാരണക്കാരനായ കുട്ടിയുടെ റിസൽറ്റിൽ പൂജ്യം പൂജ്യം ആണു മാർക്ക് എന്നു കണ്ടശേഷം പാസ് എന്നാക്കുകയും അതു വാർത്തയാക്കുകയും ചെയ്തതിലെ വമ്പിച്ച ഗൂഢാലോചന കണ്ടെത്തി നടപടിയെടുക്കുകയാണ്. എഫ്ഐആറൊന്നും നോക്കേണ്ട കാര്യമില്ല.’

കേന്ദ്രസർക്കാരിന്റെ മാധ്യമവേട്ടയുമായി ഇതിനെ താരതമ്യം ചെയ്യേണ്ട കാര്യമില്ലെന്നും ഗോവിന്ദൻ വാദിച്ചു. ‘ആരൊക്കെ ഗൂഢാലോചനയിൽ പങ്കെടുത്തിട്ടുണ്ടോ, അവരെല്ലാം കേസിന്റെ ഭാഗമായി കൈകാര്യം ചെയ്യപ്പെടുകതന്നെ വേണം. നിങ്ങളല്ലേ അങ്ങനെ വേണമെന്നു കഴിഞ്ഞദിവസം പറഞ്ഞത് ? ആ നിലപാടു സ്വീകരിച്ച സർക്കാരിനു നിങ്ങളെല്ലാം പിന്തുണ കൊടുക്കുകയാണു വേണ്ടത്. 

വാർത്ത ഗൂഢാലോചനയുടെ ഭാഗമാണ്. ഗൂഢാലോചന നടത്തിയവരെയെല്ലാം നിയമത്തിനു മുന്നിൽ കൊണ്ടുവരണം. ഇന്നയാളെ ഒഴിവാക്കണം എന്നൊന്നും പറയാൻ പറ്റില്ല.’

നിഷ്കളങ്കനായ ആർഷോയ്ക്കു നേരെ നടന്നതു ഗൂഢാലോചനയാണെന്നു പി.കെ.കുഞ്ഞനനന്തൻ അനുസ്മരണ സമ്മേളനത്തിലും ഗോവിന്ദൻ പറഞ്ഞു. നാട്ടിലെ കണ്ണിലുണ്ണിയായി വളർന്ന കുഞ്ഞനന്തനെ (ടി.പി. വധക്കേസിൽ ശിക്ഷിക്കപ്പെട്ടയാൾ) മാധ്യമങ്ങൾ ഭീകരവാദിയായി ചിത്രീകരിച്ചെന്നും കുറ്റപ്പെടുത്തി. 

‘‘അധികാരം സിപിഎമ്മിലുണ്ടാക്കിയിരിക്കുന്ന ധിക്കാരത്തിന്റെയും അഹങ്കാരത്തിന്റെയും പ്രതിഫലനമാണ് ‘ഇനിയും കേസെടുക്കു’മെന്ന ഗോവിന്ദന്റെ പ്രഖ്യാപനം. നിങ്ങൾ ആരാണു മിസ്റ്റർ? നിങ്ങൾ ഞങ്ങളെ ഭയപ്പെടുത്താൻ ആരാണ്? പാർട്ടി സെക്രട്ടറിയെയല്ല, മുഖ്യമന്ത്രിയെയാണു ഭരിക്കാൻ ഏൽപിച്ചിരിക്കുന്നത്. ഇതു മാധ്യമവേട്ടയാണ്.’’

Related posts

ഷീറ്റുകള്‍ കൊണ്ട് മേല്‍ക്കൂര നിര്‍മിച്ച സ്‌കൂളുകള്‍ക്ക് മാറ്റിപ്പണിയാന്‍ മൂന്നുമാസം സമയം

Aswathi Kottiyoor

ടൗ​ട്ടെ ഗു​ജ​റാ​ത്ത് തീ​ര​ത്തേ​ക്ക്; ചൊ​വ്വാ​ഴ്ച വ​രെ കേ​ര​ള​ത്തി​ൽ ക​ന​ത്ത മ​ഴ

Aswathi Kottiyoor

എം​എ​ൽ​എ​മാ​രു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ട് വെ​ട്ടി​ക്കു​റ​ച്ചു.

Aswathi Kottiyoor
WordPress Image Lightbox