35.3 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ആധാര്‍ പുതുക്കാന്‍ ഇനി രണ്ട് ദിവസം കൂടി മാത്രം
Uncategorized

ആധാര്‍ പുതുക്കാന്‍ ഇനി രണ്ട് ദിവസം കൂടി മാത്രം

ആധാര്‍ പുതുക്കാന്‍ ഇനി രണ്ട് ദിവസം കൂടി മാത്രം.ജൂണ്‍ 14ന് മുന്‍പായി ആധാര്‍ പുതുക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ആധാര്‍ പുതുക്കാന്‍ അക്ഷയ കേന്ദ്രങ്ങളെയോ, ആധാര്‍ സേവാ കേന്ദ്രങ്ങളെയോ സമീപിക്കാം. അതല്ലാതെ വീട്ടില്‍ ഇന്റര്‍നെറ്റുണ്ടെങ്കില്‍ വീട്ടിലിരുന്ന് തന്നെ ഓണ്‍ലൈനായും ആധാര്‍ പുതുക്കാം.

ആദ്യം ആധാറിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക. https://myaadhaar.uidai.gov.in/ ഇ വെബ്സൈറ്റില്‍ ലോഗ് ഇന്‍ ചെയ്യണം. ആധാര്‍ നമ്പറും കാപ്ചയും നല്‍കിയാല്‍ ആധാറുമായി ബന്ധിപ്പിക്കപ്പെട്ട നിങ്ങളുടെ നമ്പറിലേക്ക് ഒരു ഒടിപി വരും. ഈ ഒടിപി കൂടി നല്‍കിയാല്‍ നിങ്ങള്‍ ആധാര്‍ അപ്ഡേഷന്‍ പേജിലെത്തും.

ഇവിടെ പ്രധാനമായും രണ്ട് രേഖകളാണ് സമര്‍പ്പിക്കേണ്ടത്. ഒന്ന് അഡ്രസ് പ്രൂഫ്, ഒന്ന് ഐഡന്റിറ്റി പ്രൂഫ്. ഐഡന്റിറ്റി പ്രൂഫിന് വേണ്ടി പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യാം. അഡ്രസ് പ്രൂഫിന് പകരം വോട്ടേഴ്സ് ഐഡിയുടെ സ്‌കാന്‍ഡ് കോപ്പി നല്‍കിയാല്‍ മതി. ഇതിന് പിന്നാലെ സബ്മിറ്റ് കൂടി ക്ലിക്ക് ചെയ്യുന്നതോടെ ആധാര്‍ അപ്ഡേഷന്‍ റിക്വസ്റ്റ് പോകും. തുടര്‍ന്ന് സ്‌ക്രീനില്‍ നിന്ന് അക്ക്നോളജ്മെന്റ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാം.

ആധാര്‍ അപ്ഡേറ്റ് ആയോ എന്നറിയാന്‍ ഇതേ വെബ്സൈറ്റില്‍ തന്നെ ആധാര്‍ അപ്ഡേറ്റ് സ്റ്റേറ്റസ് എന്ന ടാബില്‍ ക്ലിക്ക് ചെയ്താല്‍ മതി.

Related posts

‘ഞങ്ങള്‍ക്ക് അവരുടെ മുഖം കാണണം’; മൈലപ്ര കൊലപാതക്കേസിന്റെ തെളിവെടുപ്പിനിടെ പാഞ്ഞടുത്തത് നാട്ടുകാര്‍

Aswathi Kottiyoor

75 ഏക്കറില്‍ കുമിഞ്ഞുകൂടി ലെഗസി വേസ്റ്റ്; എന്തു ചെയ്യുമെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ സര്‍ക്കാര്‍

Aswathi Kottiyoor

ആദ്യ റാങ്കുകളിൽ സിപിഎം കൗൺസിലർമാരുടെ വേണ്ടപ്പെട്ടവർ; ഇരിട്ടിയിലെ അംഗൻവാടി വർക്കർ റാങ്ക് ലിസ്റ്റ് വിവാദത്തിൽ

Aswathi Kottiyoor
WordPress Image Lightbox