21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • വന്ദേഭാരത് ട്രെയിന് സ്വീകാര്യതയുണ്ടായി; സിൽവർലൈൻ പദ്ധതി യാഥാർഥ്യമാകും: മുഖ്യമന്ത്രി
Kerala

വന്ദേഭാരത് ട്രെയിന് സ്വീകാര്യതയുണ്ടായി; സിൽവർലൈൻ പദ്ധതി യാഥാർഥ്യമാകും: മുഖ്യമന്ത്രി

സിൽവർലൈൻ പദ്ധതി യാഥാർഥ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക കേരള സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘ഇപ്പോൾ കേന്ദ്രാനുമതി ഇല്ലെങ്കിലും ഭാവിയിൽ പദ്ധതി യാഥാർഥ്യമാകും. വന്ദേഭാരത് ട്രെയിൻ വന്നപ്പോൾ നല്ല സ്വീകാര്യതയുണ്ടായിതിലൂടെ ജനങ്ങൾ പറയാതെ പറയുന്നത് സെമി ഹൈസ്‌പീഡ് ട്രെയിനിന്റെ ആവശ്യകതയാണ്.’’– മുഖ്യമന്ത്രി പറഞ്ഞു. നിക്ഷേപകർക്ക് അനുയോജ്യമായ നാടായി കേരളം മാറിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വിവിധ രാജ്യങ്ങളിൽനിന്നുള്ള 250 പേരാണ് സമ്മേളന പ്രതിനിധികളാകുന്നത്. സ്‌പീക്കർ എ.എൻ.ഷംസീർ, ഡയമണ്ട് സ്‌പോൺസറും ഫൊക്കാന പ്രസിഡന്റുമായ ഡോ.ബാബു സ്റ്റീഫൻ, നോർക്ക റൂട്‌സ് ഡയറക്ടറഉം മേഖലാ സമ്മേളനത്തിന്റെ ചീഫ് കോ–ഓർഡിനേറ്ററുമായ ഡോ.എം.അനിരുദ്ധൻ തുടങ്ങിയവർ സംസാരിക്കും

Related posts

സർക്കാർ സ്‌കൂളുകളിൽ 10 ശതമാനം സീറ്റുകൾ കൂടി വർധിപ്പിക്കും; ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകൾ ആവശ്യമായ ഇടങ്ങളിലേക്ക്‌ മാറ്റും: മന്ത്രി ശിവൻകുട്ടി .

Aswathi Kottiyoor

*പോളിയോ അടക്കമുള്ള സൗജന്യ വാക്സിനുകൾ ഇനി സ്വകാര്യ ആശുപത്രികളിലും*

Aswathi Kottiyoor

സർവെയും ഭൂരേഖയും വകുപ്പിലെ ഓൺലൈൻ സ്ഥലംമാറ്റം: സർവീസ് സംഘടനാ അംഗത്വം സംബന്ധിച്ച വാർത്ത തെറ്റിദ്ധാരണ പടർത്തുന്നത്

Aswathi Kottiyoor
WordPress Image Lightbox