24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • നടുറോഡിൽ പട്ടാപ്പകൽ സിനിമാമോഡൽ തല്ല്; കാഴ്ചക്കാരായി നാട്ടുകാർ-
Uncategorized

നടുറോഡിൽ പട്ടാപ്പകൽ സിനിമാമോഡൽ തല്ല്; കാഴ്ചക്കാരായി നാട്ടുകാർ-

കോഴിക്കോട് ∙ കൂരാച്ചുണ്ട് ടൗണിൽ പട്ടാപ്പകൽ ലഹരിസംഘത്തിന്റെ സിനിമാ മോഡൽ കൂട്ടത്തല്ല്. ശനിയാഴ്ച ഉച്ചയ്ക്കാണ് കൂരാച്ചുണ്ട് സ്വദേശികളായ റംഷാദ്, റഷീദ് എന്നിവർ നടുറോഡിൽ ഏറ്റുമുട്ടിയത്. മദ്യപിച്ച ശേഷമുള്ള തർക്കമാണ് അടിപിടിയിൽ കലാശിച്ചതെന്ന് പറയുന്നു. അടിപിടിയിൽനിന്നു റംഷാദിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ച മറ്റൊരാൾക്കും മർദനമേറ്റതോടെ നാട്ടുകാർ ഇടപെടാതെ കാഴ്ചക്കാരായി നിൽക്കുകയായിരുന്നു.

റംഷാദിനെ റോഡിൽ കിടത്തി ദേഹത്തു കയറിനിന്ന് റഷീദ് മർദിക്കുന്നത് വിഡിയോ ദൃശ്യങ്ങളിൽ കാണുന്നുണ്ട്. മുൻപ് ഇരുവരും തമ്മിലുള്ള വൈരാഗ്യമാണ് അടിപിടിക്കു കാരണമെന്ന് പറയുന്നു. ഇരുവരും മുൻപ് ലഹരി, അടിപിടി ഉൾപ്പെടെയുള്ള കേസുകളിൽ പ്രതികളാണ്.

കൂരാച്ചുണ്ട് പൊലീസ് ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർ എന്നിവർ ഡ്യൂട്ടിയിൽ ആയിരുന്നതിനാൽ പൊലീസ് എത്താൻ വൈകി. ഇതോടെ അടിപിടി രൂക്ഷമാകുകയായിരുന്നു. രണ്ട് പേരും പൊലീസിൽ പരാതി നൽകിയില്ല. ഇരുവർക്കുമെതിരെ കേസെടുത്ത് വൈകിട്ട് ജാമ്യത്തിൽ വിട്ടയച്ചു.

Related posts

ഊട്ടി പുഷ്പമേളക്ക് സമാപനം; എത്തിയത് 2.41 ലക്ഷം സഞ്ചാരികൾ

Aswathi Kottiyoor

ചെമ്പട്ടുടുത്ത് ചിലമ്പ് കിലുക്കി ഉറഞ്ഞു തുള്ളി; ആയിരങ്ങൾ അശ്വതി കാവുതീണ്ടി

Aswathi Kottiyoor

അനാഥനായി മടങ്ങേണ്ടി വന്നില്ല സലീമിന്, അന്ത്യയാത്രയില്‍ മാലാഖയെ പോലെ കൂടെ നിന്നു സുരഭി…

Aswathi Kottiyoor
WordPress Image Lightbox