21.9 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • അടക്കാത്തോട് സെന്റ് ജോസഫ് പള്ളിയിലെ മോഷണം; പ്രതി മാനന്തവാടിയിൽ പിടിയിൽ
Uncategorized

അടക്കാത്തോട് സെന്റ് ജോസഫ് പള്ളിയിലെ മോഷണം; പ്രതി മാനന്തവാടിയിൽ പിടിയിൽ

കേളകം: അടക്കാത്തോട് സെന്റ് ജോസഫ് പള്ളി, കാട്ടിക്കുളം ചേലൂർ സെന്റ് സെബാസ്റ്റ്യൻ പള്ളി എന്നിവിടങ്ങളിൽ മോഷണം നടത്തി ഒളിവിലായിരുന്ന പ്രതി പോലീസ് പിടിയിൽ. എറണാകുളം വരാപ്പുഴ മണലിപ്പറമ്പിൽ സജീവ് എന്ന രാജീവ് (58) ആണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന ഇയാളെ കുറിച്ച് വാർത്ത ശ്രദ്ധയിൽപ്പെട്ട മാനന്തവാടി സ്വദേശി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാനന്തവാടിയിലെ സ്വകാര്യ ലോഡ്ജിൽ നിന്നും തിരുനെല്ലി എസ് ഐ സാജനും സംഘവുമാണ് പ്രതിയെ പിടികൂടിയത്.

മെയ് 9,10 തീയതികളിലാണ് അടക്കാത്തോട് സെന്റ് ജോസഫ് പള്ളി, കാട്ടിക്കുളം ചേലൂർ സെന്റ് സെബാസ്റ്റ്യൻ പള്ളി എന്നീ പള്ളികളിലാണ് പ്രതി മോഷണം നടത്തിയത്. ഇയാൾ മുൻപും കളവു കേസുകളിൽ പ്രതിയായിട്ടുണ്ടെന്നും പോലീസ് അറിയിച്ചു

Related posts

പോളിയോ തുള്ളി മരുന്ന് വിതരണം നാളെ

Aswathi Kottiyoor

മുണ്ടക്കൈ ഉരുൾപൊട്ടൽ; വാടക-ബന്ധു വീടുകളിൽ കഴിയുന്ന ദുരന്തബാധിതർ സത്യവാങ്മൂലം നൽകണം

Aswathi Kottiyoor

കൊടുംക്രൂരത! 5മാസം ഗർഭിണിയായ ഭാര്യയെ ഓടിക്കൊണ്ടിരുന്ന ബസിൽനിന്ന് തള്ളിയിട്ട് കൊന്നു, ഭര്‍ത്താവ് അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox