24.3 C
Iritty, IN
July 1, 2024
  • Home
  • Uncategorized
  • *രഹസ്യബന്ധം, വിവാഹത്തിന് നിര്‍ബന്ധിച്ചതോടെ യുവതിയെ കൊന്ന് ആള്‍ത്തുളയില്‍ തള്ളി; പൂജാരി അറസ്റ്റില്‍.*
Uncategorized

*രഹസ്യബന്ധം, വിവാഹത്തിന് നിര്‍ബന്ധിച്ചതോടെ യുവതിയെ കൊന്ന് ആള്‍ത്തുളയില്‍ തള്ളി; പൂജാരി അറസ്റ്റില്‍.*

ഹൈദരാബാദ്: യുവതിയെ കൊന്ന് മൃതദേഹം ആള്‍ത്തുളയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ കാമുകനായ പൂജാരി അറസ്റ്റില്‍. ഹൈദരാബാദിലെ ഷംഷാബാദ് സ്വദേശിയായ അപ്‌സര(30)യെ കൊലപ്പെടുത്തിയ കേസിലാണ് സരൂര്‍നഗര്‍ ക്ഷേത്രത്തിലെ പൂജാരിയായ അയ്യഗരി വെങ്കിട്ട് സൂര്യ സായ്കൃഷ്ണയെ പോലീസ് അറസ്റ്റ് ചെയ്തത്. ജൂണ്‍ നാലാം തീയതി മുതല്‍ അപ്‌സരയെ കാണാനില്ലെന്ന് പറഞ്ഞ് പൂജാരി പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിയിലും മൊഴികളിലും സംശയം തോന്നിയ പോലീസ് സംഘം പരാതിക്കാരനെ വിശദമായി ചോദ്യംചെയ്തതോടെയാണ് ഞെട്ടിക്കുന്ന കൊലപാതകം പുറത്തറിഞ്ഞത്. വിവാഹിതനായ പൂജാരിയും കൊല്ലപ്പെട്ട യുവതിയും രഹസ്യബന്ധത്തിലായിരുന്നുവെന്നും യുവതി വിവാഹത്തിന് നിര്‍ബന്ധിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു.

ജൂണ്‍ മൂന്നാം തീയതിയാണ് അപ്‌സരയെ സായ്കൃഷ്ണ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം ക്ഷേത്രത്തിന് പിറകിലുള്ള റവന്യൂ ഓഫീസറുടെ കാര്യാലയത്തിന് പുറത്തെ ആള്‍ത്തുളയില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇതിനുപിന്നാലെ ജൂണ്‍ അഞ്ചാം തീയതി അപ്‌സരയെ കാണാനില്ലെന്ന് ഇയാള്‍ പോലീസില്‍ പരാതിയും നല്‍കി.കൂട്ടിക്കൊണ്ടുപോവുകയും തുടര്‍ന്ന് കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. യുവതി കൊല്ലപ്പെട്ടെന്ന് ഉറപ്പിച്ചതോടെ മൃതദേഹം രഹസ്യമായി മറവുചെയ്യാനായിരുന്നു പ്രതിയുടെ ശ്രമം. തുടര്‍ന്ന് മൃതദേഹവുമായി താന്‍ ജോലിചെയ്യുന്ന സരൂര്‍നഗര്‍ ക്ഷേത്രത്തിന് സമീപമെത്തി. പിന്നാലെ ക്ഷേത്രത്തിന് പിറകിലുള്ള ആള്‍ത്തുളയില്‍ മൃതദേഹം ഉപേക്ഷിക്കുകയാണുണ്ടായതെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്. അപ്‌സരയെ നേരത്തെ ഗര്‍ഭഛിദ്രത്തിന് വിധേയയാക്കിയിട്ടുണ്ടെന്നും ഇയാളുടെ മൊഴിയിലുണ്ട്.പ്രതിയുടെ മൊഴിയനുസരിച്ച് ക്ഷേത്രത്തിന് സമീപത്തെ ആള്‍ത്തുളയില്‍ കഴിഞ്ഞദിവസം പോലീസ് പരിശോധന നടത്തുകയും യുവതിയുടെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തിരുന്നു. അഴുകിയനിലയില്‍ കണ്ടെത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.

Related posts

മുനമ്പത്തു ഫൈബർ വള്ളം മുങ്ങി 4 പേരെ കാണാതായി; 3 പേരെ രക്ഷപ്പെടുത്തി

Aswathi Kottiyoor

കണ്ണൂരിൽ മൊബൈൽ ചാർജറിൽ നിന്ന് തീപടർന്ന് വീട് കത്തി നശിച്ചു

Aswathi Kottiyoor

ബൈക്കും കാറും കൂട്ടിയിടിച്ചു; ബൈക്ക് മറിഞ്ഞ് ബാങ്കിലെ കളക്ഷൻ ഏജന്‍റിന് ദാരുണാന്ത്യം

WordPress Image Lightbox