21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച കേസ്‌; അന്വേഷണം പൂർത്തിയായി, പൊലീസ്‌ നിയമോപദേശം തേടി
Kerala

മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച കേസ്‌; അന്വേഷണം പൂർത്തിയായി, പൊലീസ്‌ നിയമോപദേശം തേടി

മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ ആക്രമിക്കാൻ ശ്രമിച്ച യൂത്ത്‌കോൺഗ്രസ്‌ നേതാക്കൾക്കെതിരായ അന്വേഷണം പൂർത്തിയായി. കോടതിയിൽ നൽകുന്നതിന്‌ മുമ്പായി കരട്‌ കുറ്റപത്രം നിയമോപദേശത്തിന്‌ കൈമാറി. തിരുവനന്തപുരം ജില്ലാ ഗവ. പ്ലീഡറിൽ നിന്നാണ്‌ നിയമോപദേശം തേടിയിരിക്കുന്നത്‌.

കഴിഞ്ഞ ജൂൺ 13നാണ്‌ കണ്ണൂരിൽ നിന്ന്‌ തിരുവനന്തപുരത്തേയ്‌ക്ക്‌ പുറപ്പെട്ട വിമാനത്തിനുള്ളിൽ യൂത്ത്‌ കോൺഗ്രസ്‌ നേതാക്കളായ ഫർസീൻ മജീദ്‌, നവീൻകുമാർ, സുനീത്‌ നാരായണൻ എന്നിവർ മുഖ്യമന്ത്രിയെ ആക്രമിച്ചത്‌. ഇവരെയും കേസിൽ ഗൂഡാലോചന നടത്തിയ യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ എസ്‌ ശബരീനാഥനെയും നേരത്തെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തിരുന്നു. വ്യോമയാന നിയമങ്ങളടക്കം ബാധകമായ കേസായതിനാൽ വിചാരണയ്‌ക്ക്‌ സർക്കാരിന്റെ അനുമതി ആവശ്യമാണ്‌. ഈ സാഹചര്യത്തിലാണ്‌ അന്വേഷണ ഉദ്യോഗസ്ഥനായ ശംഖുമുഖം അസി. കമീഷണർ ഡി കെ പൃഥ്വിരാജ്‌ നിയമോപദേശം തേടിയത്‌.

Related posts

കുടുംബശ്രീയിൽ ഡെപ്യൂട്ടേഷൻ: 72 തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു

Aswathi Kottiyoor

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും കുടുംബശ്രീ സി.ഡി.എസ്. പൊതുയോഗവും നടന്നു

Aswathi Kottiyoor

സംസ്ഥാനത്ത് 4600 അക്ഷയ കേന്ദ്രങ്ങളുടെ കുറവ്

Aswathi Kottiyoor
WordPress Image Lightbox