24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തിലെ താത്കാലിക ശ്രീകോവിലിന്‍റെ നിര്‍മാണം പുരോഗമിക്കുന്നു.
Uncategorized

അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തിലെ താത്കാലിക ശ്രീകോവിലിന്‍റെ നിര്‍മാണം പുരോഗമിക്കുന്നു.

കൊട്ടിയൂര്‍: അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തിലെ മണിത്തറയില്‍ താത്കാലിക ശ്രീകോവിലിന്‍റെ നിര്‍മാണം പുരോഗമിക്കുന്നു. ബ്രാഹ്‌മണ സ്ഥാനികരുടെ നേതൃത്വത്തിലാണ് ശ്രീകോവില്‍ നിര്‍മാണം നടക്കുന്നത്. മുളകളാണ് തൂണിനായി ഉപയോഗിക്കുന്നത്. ഞെട്ടിപ്പനയോല ഉപയോഗിച്ചാണ് ശ്രീകോവില്‍ പതിക്കുന്നത്. നിത്യ പൂജകള്‍ നടന്നു വരികയാണ്. നാളെയാണ് തിരുവോണം ആരാധന. ഇളനീര്‍ വയ്പ് ഒമ്പതിനും ഇളനീരാട്ടം പത്തിനും നടക്കും.

കൊട്ടിയൂര്‍ ക്ഷേത്രത്തിലെ അടിയന്തരക്കാരനായിരുന്ന ഓച്ചര്‍ സ്ഥാനികന്‍ കടന്നപ്പളളി ശങ്കരന്‍കുട്ടി മാരാരുടെ വിയോഗത്തില്‍ അക്കരെകൊട്ടിയൂരില്‍ അടിയന്തിരക്കാരുടെ യോഗത്തില്‍ അനുശോചിച്ചു. യോഗത്തില്‍ സമുദായി സ്ഥാനികന്‍ കാലടി കൃഷ്ണമുരളി നമ്പൂടിരിപ്പാടിന്‍റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ പാരമ്പര്യ ട്രസ്റ്റിമാരും വിവിധ അടിയന്തരക്കാരും എക്‌സിക്യൂട്ടീവ് ഓഫീസറും അനുശോചനം രേഖപ്പെടുത്തി. ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ച രാജേഷിന്‍റെയും മകന്‍ രംഗീത് രാജിന്‍റെയും വിയോഗത്തില്‍ കൊട്ടിയൂര്‍ ദേവസ്വം അനുശോചിച്ചു.

Related posts

ട്രെയിനിൽനിന്ന്‌ വീണ്‌ യുവാവ്‌ മരിച്ചു

Aswathi Kottiyoor

പുതുപ്പള്ളി: തിരക്കിട്ട സ്ഥാനാർഥി ചർച്ചകൾക്ക് കോൺഗ്രസ് മുതിരില്ല

Aswathi Kottiyoor

യാത്രയ്ക്കിടെ ടയർ പൊട്ടി, പിന്നാലെ ബസ് മുഴുവൻ തീ വിഴുങ്ങി; ആർക്കും പോറൽ പോലുമേൽക്കാതെ രക്ഷിച്ച് ഡ്രൈവറുടെ ധീരത

Aswathi Kottiyoor
WordPress Image Lightbox