22.5 C
Iritty, IN
September 8, 2024
  • Home
  • Iritty
  • *ഉളിക്കല്‍ ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത വലിച്ചെറിയല്‍ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു.*
Iritty

*ഉളിക്കല്‍ ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത വലിച്ചെറിയല്‍ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു.*

ഉളിക്കല്‍: ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത വലിച്ചെറിയല്‍ മുക്ത പഞ്ചായത്തായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി ഷാജി അധ്യക്ഷത വഹിച്ചു.
കഴിഞ്ഞ ദിവസങ്ങളിലായി ഉളിക്കല്‍ ഗ്രാമപഞ്ചായത്തിലെ 20 വാര്‍ഡുകളും മാലിന്യമുക്ത വലിച്ചെറിയല്‍ മുക്ത വാര്‍ഡുകളായി പ്രഖ്യാപിച്ചിരുന്നു. പഞ്ചായത്തിലെ എല്ലാ ടൗണുകളും പാതയോരങ്ങളും കേന്ദ്രീകരിച്ച് കൊണ്ട് ജനകീയ സഹകരണത്തോടു കൂടി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. പൊതു ഇടങ്ങളില്‍ മാലിന്യം നിക്ഷേപിച്ച സ്ഥലങ്ങള്‍ കണ്ടെത്തുകയും ആ സ്ഥലങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. പഞ്ചായത്തിലെ എല്ലാ സ്ഥാപനങ്ങളിലും വീടുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഞായറാഴ്ച ദിവസം വീടുകളില്‍ ഡ്രൈ ഡേ ആചാരിക്കുകയും സ്ഥാപനങ്ങളില്‍ വെള്ളിയാഴ്ച ഡ്രൈ ഡേ ആയും ആചരിച്ചുവരുന്നു. ചടങ്ങില്‍ പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് പി.കെ മാലതി . ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആയിഷ ഇബ്രാഹിം, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഷറഫ് പാലശ്ശേരി, ഒ.വി ഷാജു, ഇന്ദിര പുരുഷോത്തമന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ചാക്കോ പാലക്കലോടി, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ടിജെ ജോര്‍ജ് മാസ്റ്റര്‍, കില റിസോഴ്‌സ്‌പേഴ്‌സണ്‍ വര്‍ഗീസ് മാസ്റ്റര്‍, ഉളിക്കല്‍ പോലീസ് എസ് എച്ച് ഒ സുധീര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ് ജെയിംസ് തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

നാഷണല്‍ വടംവലി മത്സരത്തില്‍ സീനിയര്‍ പുരുഷ വിഭാഗത്തിൽ മേഖലയിലെ 3 വിദ്യാർത്ഥികൾക്ക് മികച്ച നേട്ടം

Aswathi Kottiyoor

സി.പി.എം. ജനകീയ പ്രതിരോധ ജാഥക്ക് സ്വീകരണം 23ന്

Aswathi Kottiyoor

പഴശ്ശി സാഗർ മിനി ജലവൈദ്യുത പദ്ധതി; പവർ ഹൗസിന് ശിലാസ്ഥാപനം നടത്തി………

Aswathi Kottiyoor
WordPress Image Lightbox