22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കോഴിക്കോട്ട് ട്രെയിനിൽ തീ വയ്ക്കാൻ ശ്രമം; മഹാരാഷ്ട്രക്കാരനായ ഇരുപതുകാരൻ പിടിയിൽ
Kerala

കോഴിക്കോട്ട് ട്രെയിനിൽ തീ വയ്ക്കാൻ ശ്രമം; മഹാരാഷ്ട്രക്കാരനായ ഇരുപതുകാരൻ പിടിയിൽ

വടകരയ്ക്കും കോഴിക്കോടിനും ഇടയ്ക്ക് ഓടുന്ന ട്രെയിനിൽ തീവയ്പു ശ്രമം. കണ്ണൂർ– എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിലാണ് സംഭവം. കംപാർട്ട്‌മെന്റിനകത്തെ സുരക്ഷാ മുന്നറിയിപ്പ് രേഖപ്പെടുത്തിയ പ്ലാസ്റ്റിക് സ്റ്റിക്കർ പൊളിച്ചെടുത്ത് അതിനു തീ കൊടുക്കാൻ ശ്രമിച്ചതായാണ് പറയുന്നത്.

മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ(20) പിടികൂടിയതായി റെയിൽവേ പൊലീസ് അറിയിച്ചു. യുവാവ് മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നു സംശയമുണ്ട്. യുവാവിനെ യാത്രക്കാർ പിടികൂടി ആർപിഎഫിന് കൈമാറുകയായിരുന്നു. കഴിഞ്ഞ ദിവസം കണ്ണൂരിൽ നിർത്തിയിട്ട ട്രെയിനിലെ ഒരു ബോഗി തീയിട്ടു നശിപ്പിച്ചതിനു പിന്നാലെയാണ് പുതിയ സംഭവം.

Related posts

കേന്ദ്ര പരിധിയിലേക്കടുത്ത് കേരളത്തിന്റെ കടം; അടുത്ത കടമെടുപ്പ് 2,000 കോടി

Aswathi Kottiyoor

വായു മലിനീകരണം: ലോകത്തെ 50 മോശം നഗരങ്ങളിൽ 39 ഉം ഇന്ത്യയിൽ, കേരളത്തിന് ആശ്വാസം

Aswathi Kottiyoor

ഹൈക്കോടതി ജ‌ഡ്‌ജിമാരായി 14 പേരെ കൂടി നിയമിച്ച് കേന്ദ്രസർക്കാർ ഉത്തരവ്; കേരളത്തിലേക്ക് നാലുപേർ

Aswathi Kottiyoor
WordPress Image Lightbox