24.7 C
Iritty, IN
July 2, 2024
  • Home
  • Kerala
  • പരിസ്ഥിതി സംരക്ഷണം ; സഹകരണവകുപ്പിന്റെ ‘നെറ്റ് സീറോ എമിഷൻ’പദ്ധതി നാളെ തുടങ്ങും
Kerala

പരിസ്ഥിതി സംരക്ഷണം ; സഹകരണവകുപ്പിന്റെ ‘നെറ്റ് സീറോ എമിഷൻ’പദ്ധതി നാളെ തുടങ്ങും

കേരളത്തിന്റെ പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുന്നതിനായി സഹകരണവകുപ്പ് ആരംഭിക്കുന്ന ‘നെറ്റ് സീറോ എമിഷൻ പദ്ധതി സഹകരണമേഖലയിൽ’ പദ്ധതി പരിസ്ഥിതി ദിനമായ തിങ്കളാഴ്‌ച തുടങ്ങുമെന്ന്‌ സഹകരണ മന്ത്രി വി എൻ വാസവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാർബൺ ഡൈ ഓക്സൈഡ്, മീഥൈൻ, നൈട്രസ് ഓക്സൈഡ് തുടങ്ങിയ ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളലും ആഗിരണവും തുലനാവസ്ഥയിലേക്ക് എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മനുഷ്യപ്രേരിത കാർബൺ ബഹിർഗമനം കുറയ്ക്കാൻ സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങൾ നെറ്റ് സീറോ എമിഷനുമായി ബന്ധപ്പെടുത്തി ചിട്ടപ്പെടുത്തും. പ്രവർത്തനങ്ങൾ വിലയിരുത്താൻ സംസ്ഥാനതലത്തിൽ സഹകരണ രജിസ്ട്രാറും ജില്ലാതലത്തിൽ ജോയിന്റ് രജിസ്ട്രാറും താലൂക്ക് തലത്തിൽ അസിസ്റ്റന്റ് രജിസ്ട്രാറും സ്ഥാപനതലത്തിൽ സ്ഥാപനമേധാവിയും ചെയർമാനായി കമ്മിറ്റികൾ രൂപീകരിക്കും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിങ്കൾ രാവിലെ 10ന് അയ്മനം എൻ എൻ പിള്ള സ്മാരക സാംസ്കാരിക നിലയത്തിൽ മന്ത്രി വി എൻ വാസവൻ നിർവഹിക്കും.

അഞ്ചിന് ഓരോ സംഘവും കുറഞ്ഞത് 10 വൃക്ഷത്തെകൾ പൊതുസ്ഥലങ്ങളിലടക്കം നട്ടു പരിപാലിക്കും. പൊതുജനങ്ങൾക്ക് വൃക്ഷത്തെകൾ നൽകും. സഹകരണസംഘം രജിസ്ട്രാറുടെ കീഴിലുള്ള സംഘങ്ങളിലും ബ്രാഞ്ചുകളിലും രണ്ടു വർഷത്തിനുള്ളിൽ സംഘങ്ങളുടെ സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തിൽ സൗരോർജ പ്ലാന്റുകൾ നിർമിക്കും. ഓഫീസുകൾ ഹരിതകാര്യാലയങ്ങളാക്കും. ഊർജ സംരക്ഷണത്തിനും സുസ്ഥിരമാലിന്യ സംസ്കരണം, സുസ്ഥിരഗതാഗതം എന്നിവയ്ക്കും പ്രാധാന്യം നൽകും. വാർത്താ സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ വി ബിന്ദു, സഹകരണസംഘം രജിസ്ട്രാർ ടി വി സുഭാഷ്, സംസ്ഥാന സഹകരണ യൂണിയൻ ഡയറക്ടർ കെ എം രാധാകൃഷ്ണൻ, അയ്മനം വില്ലേജ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ കെ ഭാനു എന്നിവരും പങ്കെടുത്തു.

Related posts

ശബരിമല: അഞ്ച് ഘട്ടമായി തിരിച്ച് പോലീസ് സുരക്ഷ

Aswathi Kottiyoor

വ്യാപാര സ്ഥാപനങ്ങളിലെ അളവു തൂക്ക കൃത്യത ഉറപ്പാക്കും: മന്ത്രി ജി.ആർ. അനിൽ

Aswathi Kottiyoor

വാര്‍ത്താ വിനിമയ രംഗത്ത് പുതിയ നാഴികക്കല്ല്; ഇന്ത്യയുടെ ജി സാറ്റ് 24‍ ഭ്രമണപഥത്തില്‍; പുതിയ നേട്ടവുമായി ഐഎസ്ആര്‍ഒ; വിജയകരമായി വിക്ഷേപണം

Aswathi Kottiyoor
WordPress Image Lightbox