23.6 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • മകള്‍ക്കും മരുമകനും ഭാരമാകാന്‍ ആഗ്രഹിക്കുന്നില്ല; ദമ്പതികള്‍ ആത്മഹത്യാ കുറിപ്പെഴുതിവെച്ച് ജീവനൊടുക്കി
Uncategorized

മകള്‍ക്കും മരുമകനും ഭാരമാകാന്‍ ആഗ്രഹിക്കുന്നില്ല; ദമ്പതികള്‍ ആത്മഹത്യാ കുറിപ്പെഴുതിവെച്ച് ജീവനൊടുക്കി

കോഴിക്കോട് മലാപറമ്പില്‍ ദമ്പതികള്‍ ആത്മഹത്യാ കുറിപ്പെഴുതിവെച്ച് ജീവനൊടുക്കി. ഡോക്ടര്‍ രാം മനോഹറിനെയും ഭാര്യയെയുമാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യ തന്നെയാണെന്നും മറ്റ് ദുരൂഹതകള്‍ ഇല്ലെന്നും പൊലീസ് പറയുന്നു.

മകള്‍ക്കും മരുമകനും ഭാരമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്. ഇരുവരും നിത്യ രോഗികളായിരുന്നു. ഫീനോ ബാര്‍ബിറ്റോണ്‍ എന്ന ഗുളിക അധികം കഴിച്ചതാണ് മരണ കാരണം.

ചേവായൂര്‍ പൊലീസ് സ്ഥലത്തെത്തി കൂടുതല്‍ അന്വേഷണം നടത്തുകയാണ്. വീടിനുള്ളില്‍ നിന്നുതന്നെയാണ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ ദുരൂഹതയില്ലെന്ന് മെഡിക്കല്‍ കോളേജ് എ സി പി സുദര്‍ശന്‍ വ്യക്തമാക്കി.

Related posts

യുപി ഇരട്ടക്കൊല അന്വേഷണത്തിന് പ്രത്യേക സംഘം

Aswathi Kottiyoor

ചെക്കിൽ ഒപ്പിടും മുൻപ് ഈ കാര്യങ്ങൾ ഓർമ്മിക്കണം; ഇല്ലെങ്കിൽ ജയിലിൽ വരെ ആയേക്കാം

Aswathi Kottiyoor

അതിതീവ്രമഴ സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്, ഒമ്പത് ജില്ലകളില്‍ ഓറഞ്ച്

Aswathi Kottiyoor
WordPress Image Lightbox