24.3 C
Iritty, IN
October 6, 2024
  • Home
  • Iritty
  • ഡോ. സ്വരൂപ. ആർ ഇരിട്ടി മഹാത്മാഗാന്ധി കോളേജ് പ്രിൻസിപ്പാൾ
Iritty

ഡോ. സ്വരൂപ. ആർ ഇരിട്ടി മഹാത്മാഗാന്ധി കോളേജ് പ്രിൻസിപ്പാൾ

ഇരിട്ടി: മഹാത്മാഗാന്ധി കോളേജ് ഇരിട്ടി പ്രിൻസിപ്പാളായി ഡോ. സ്വരൂപ .ആർ നിയമിതയായി. കോളേജ് മാനേജർ സി.വി. ജോസഫിന്റെയും ജീവനക്കാരുടേയും സാന്നിധ്യത്തിൽ സ്ഥാനം ഏറ്റെടുത്തു. നിലവിൽ കണ്ണൂർ സർവ്വകലാശാല സെനറ്റ് മെമ്പറും കോമേഴ്സ് വിഭാഗം മേധാവിയുമായ ഡോ. സ്വരൂപ കണ്ണൂർ സ്വദേശിനിയാണ്. 1998 മുതൽ മഹാത്മാഗാന്ധി കോളേജ് അധ്യാപികയാണ്. വിവിധ സർവ്വകലാശാലകളിലെയും സ്വയം ഭരണ കോളേജിലേയും ബോർഡ് ഓഫ് സ്റ്റഡീസ്, അക്കാദമിക് കമ്മിറ്റി, പരീക്ഷാ ബോർഡ് ചെയർമാൻ, ഫാക്കൽറ്റി മെമ്പർ എന്നീ നിലകളിലും പ്രവർത്തിച്ചു വരുന്നു. കണ്ണൂർ സർവ്വകലാശാല റിസർച്ച് ഗൈഡായ ഡോ. സ്വരൂപ യുടെ നേതൃത്വത്തിൽ 4 പേർ പി എച്ച് ഡി. നേടിയിട്ടുണ്ട്. നാല്പതിലധികം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദേശീയ, അന്തർദേശീയ സെമിനാറുകളിൽ റിസോഴ്സ് പേഴ്സൺ ആയും പ്രവർത്തിച്ചു വരുന്നു.

Related posts

പ്രാദേശികമായ കൂട്ടായ്മകൾ ഇല്ലാതായത് സമൂഹത്തിന്റെ മൂല്യച്ച്യുതിക്ക് കാരണമായി – മാമുക്കോയ

Aswathi Kottiyoor

ശനി, ഞായര്‍ ദിവസങ്ങളിളെ നിയന്ത്രണങ്ങൾ മലയോര മേഖലയിൽ ലോക്ഡൗണിന് സമാനമായി…………..

സൗഹൃദ സന്ദേശവുമായി സമൂഹ ഓണസദ്യയൊരുക്കി നടുവനാട് കൂട്ടായ്മ.

Aswathi Kottiyoor
WordPress Image Lightbox