21.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • നൂറുദിന കർമപരിപാടി ; 12,759 കോടിയുടെ പദ്ധതികൾ പൂർത്തിയാക്കി
Kerala

നൂറുദിന കർമപരിപാടി ; 12,759 കോടിയുടെ പദ്ധതികൾ പൂർത്തിയാക്കി

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായുള്ള നൂറുദിന കർമപരിപാടിയിൽ പൂർത്തിയാക്കിയത്‌ 12,759 കോടി രൂപയുടെ പദ്ധതികൾ. ഫെബ്രുവരി പത്തിന്‌ ആരംഭിച്ച കർമ പരിപാടിയിൽ 15,896 കോടി രൂപയുടെ 1284 പദ്ധതി പ്രഖ്യാപിച്ചു. കൂട്ടിച്ചേർക്കപ്പെട്ടതുൾപ്പെടെ 16,087 കോടിയുടെ പ്രവർത്തനങ്ങൾ ഏറ്റെടുത്തു. 1295 പദ്ധതിയിൽ 1149 എണ്ണം പൂർത്തിയാക്കി–- 96 ശതമാനം. 2591 ഉപപദ്ധതികളിൽ 2382 എണ്ണം പൂർത്തിയായി.

പൊതുവിദ്യാഭ്യാസം, ആയുഷ്‌, സഹകരണം, റവന്യു, പരിസ്ഥിതി, ദുരന്ത നിവാരണം, ഭവന നിർമാണം, എക്‌സൈസ്‌, തുറമുഖം, പുരാവസ്‌തു, പുരാരേഖ, ശാസ്‌ത്രസാങ്കേതികം, മൃഗസംരക്ഷണം, ആസൂത്രണവും സാമ്പത്തികകാര്യവും, ക്ഷീരവികസനം, രജിസ്‌ട്രേഷൻ, നികുതി, നിയമ വകുപ്പുകൾ പ്രഖ്യാപിച്ച എല്ലാ പദ്ധതിയും പൂർത്തിയാക്കി. 125 ഉപപദ്ധതി പുരോഗമിക്കുന്നു. കർമപരിപാടിയിൽ ഉൾപ്പെടാത്ത 601 കോടി രൂപയുടെ 146 പദ്ധതികൂടി ഇക്കാലയളവിൽ പൂർത്തിയാക്കി. 1000 പശ്ചാത്തല സൗകര്യപദ്ധതിയിൽ 882 എണ്ണം ലക്ഷ്യത്തിലെത്തി. ഉപജീവന മേഖലയിൽ 295 പദ്ധതികളിൽ 267 എണ്ണം പൂർത്തിയാക്കി.

Related posts

സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി ഒമിക്രോൺ: മന്ത്രി

Aswathi Kottiyoor

2025 നവംബറിന് മുമ്പ് കേരളത്തെ അതിദാരിദ്ര്യമുക്തമാക്കും -മുഖ്യമന്ത്രി

Aswathi Kottiyoor

ഹൈദരാബാദിൽ നാല് വയസ്സുകാരനെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു –

Aswathi Kottiyoor
WordPress Image Lightbox