28.3 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • മലബാര്‍ ഗോള്‍ഡിന് പാകിസ്ഥാനില്‍ വ്യാജന്‍; നിയമപോരാട്ടത്തിലൂടെ പൂട്ടിച്ചു, പാക് പൗരന്‍ അറസ്റ്റില്‍
Uncategorized

മലബാര്‍ ഗോള്‍ഡിന് പാകിസ്ഥാനില്‍ വ്യാജന്‍; നിയമപോരാട്ടത്തിലൂടെ പൂട്ടിച്ചു, പാക് പൗരന്‍ അറസ്റ്റില്‍

കോഴിക്കോട്: പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ മലബാർ ഗോൾഡ് ആന്‍ഡ് ഡയമണ്ട്സിന്‍റെ പേരിൽ അനധികൃതമായി പ്രവർത്തിച്ച ജ്വല്ലറി ഷോറിന് താഴിട്ട് നിയമപോരാട്ടം. മലബാർ ഗോൾഡ് അധികൃതരുടെ നിരന്തരമായ നിയമ പോരാട്ടത്തിനൊടുവിലാണ് വ്യാജ ഷോറൂം പൂട്ടിയത്. മലബാർ ഗോൾഡിന്റെ പേരും വ്യാപാര മുദ്രകളും ഉപയോഗിച്ചായിരുന്നു ഈ വ്യാജ ജ്വല്ലറി ഷോറൂമിന്‍റെ പ്രവർത്തനം.

പാക് പൗരനായ മുഹമ്മദ് ഫൈസാനെ സംഭവത്തില്‍ അറസ്റ്റ് ചെയ്ത ജയിലില്‍ അടച്ചു. മലബാർ ഗോൾഡ് ബ്രാൻഡ് അംബാസിഡർമാരുടെ ചിത്രങ്ങൾ, ആഭരണ ഡിസൈനുകൾ എന്നിവ ഉപയോഗിച്ച് സമുഹമാധ്യമ പേജുകളും ഇയാൾ നടത്തുന്നുണ്ടായിരുന്നു. ഇതും മലബാർ ഗോൾഡ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. മലബാർ ഗോൾഡിന്റെ പേരിലുള്ള എല്ലാ സൈൻ ബോർഡുകളും നീക്കം ചെയ്യാനും ബ്രാൻഡ് നാമത്തിന്റെയും വ്യാപാരമുദ്രകളുടെയും ഉപയോഗം നിർത്താനും പാകിസ്ഥാൻ കോടതി ഉത്തരവിട്ടെങ്കിലും ഇതു പാലിക്കാൻ മുഹമ്മദ് ഫൈസാൻ വിസമ്മതിക്കുകയായിരുന്നു.

തുടർന്നാണ് മലബാർ ഗോൾഡ് കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തതത്. ഇതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഠിനാധ്വാനം ചെയ്തുണ്ടാക്കിയ ബ്രാൻഡ് മൂല്യം ഏറെ വില പ്പെട്ടതാണെന്നും ഇതു ചൂഷണം ചെയ്യാനുള്ള നീക്കങ്ങൾ തടയുമെന്നും മലബാർ ഗ്രൂപ്പ് ചെയമാൻ എം.പി. അഹമ്മദ് അറിയിച്ചു.

Related posts

മലപ്പുറം എടക്കരയിൽ മഞ്ഞപ്പിത്തം ബാധിച്ചു യുവാവ് മരിച്ചു

Aswathi Kottiyoor

യുവാവ് കുളത്തിൽ മുങ്ങി മരിച്ചു പേരാവൂർ :

Aswathi Kottiyoor

പുളളിമാന്റെ ഇറച്ചിയുമായി നായാട്ടു സംഘം; തടഞ്ഞ വനപാലകരെ ആക്രമിച്ച് കടന്നു; 2 ഉദ്യോ​ഗസ്ഥർക്ക് പരിക്ക്; അന്വേഷണം

Aswathi Kottiyoor
WordPress Image Lightbox