24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ‘ഭേദഗതികളോടെ രാജ്യദ്രോഹക്കുറ്റം നിലനിർത്തണം’: നിയമ കമ്മിഷന്റെ ശിപാർശ
Uncategorized

‘ഭേദഗതികളോടെ രാജ്യദ്രോഹക്കുറ്റം നിലനിർത്തണം’: നിയമ കമ്മിഷന്റെ ശിപാർശ

ന്യൂഡൽഹി: രാജ്യദ്രോഹ കുറ്റം നിലനിർത്തണമെന്ന ശിപാർശയുമായി നിയമ കമ്മീഷൻ. കേന്ദ്ര നിർദേശ പ്രകാരം നിയമ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിലാണ്, ശിക്ഷ വര്‍ധിപ്പിച്ച് ഭേദഗതികളോടെ രാജ്യദ്രോഹ കുറ്റം നിലനിർത്തണമെന്ന് ആവശ്യപ്പെടുന്നത്. രാജ്യദ്രോഹ കുറ്റം ചുമത്തിയ എഫ്.ഐ .ആറിൽ അന്വേഷണവുമായി മുന്നോട്ട് പോകുന്നത് സുപ്രീംകോടതി നേരത്തേ തടഞ്ഞിരുന്നു

രാജ്യദ്രോഹ കുറ്റമായ 124 എ നിലനിർത്തണമെന്നും എന്നാൽ കുറ്റം ചുമത്തുന്നതിനു മുൻപ് കൃത്യമായ പ്രാഥമിക അന്വേഷണം നടത്തണമെന്ന ശിപാർശയുമായിട്ടാണ് നിയമ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത്. ശിക്ഷാ കാലയളവിലും മാറ്റം വരുത്തണമെന്ന് ഭേദഗതി ശിപാർശ ചെയ്യുന്നുണ്ട്. ജസ്റ്റിസ് എൻ വി രമണ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരിക്കുന്ന കാലത്താണ് , രാജ്യദ്രോഹ നിയമം പുനഃ പരിശോധിക്കാൻ ഉത്തരവിട്ടത്. പത്ത് വർഷത്തിനുള്ളിൽ പതിനായിരത്തിലധികം പേർക്കെതിരെ വരെ രാജ്യദോഹത്തിനു കുറ്റം ചുമത്തുകയും ഈ പട്ടികയിൽ മാധ്യമപ്രവർത്തകർ വരെ ഉൾപ്പെടുകയും ചെയ്ത സാഹചര്യത്തിലായിരുന്നു വിധി. രാജ്യദ്രോഹം ചുമത്തിയ കേസുകളിൽ അന്വേഷവുമായി മുന്നോട്ട് പോകരുതെന്ന് രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും നിർദേശം നൽകണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

രാജ്യദ്രോഹ കുറ്റം ഇന്ത്യൻ ശിക്ഷാ നിയമത്തിൽ നിലനിർത്തുന്ന കാര്യം പഠിക്കാൻ നിയമ കമ്മീഷനെ നിയോഗിക്കാമെന്ന ശിപാർശയും അന്ന് കേന്ദ്രസർക്കാർ മുന്നോട്ട് വച്ചിരുന്നു. ഈ നിർദേശം സുപ്രീംകോടതി അംഗീകരിച്ചതിനെ തുടർന്നാണ് കമ്മീഷൻ പഠനം തുടങ്ങിയത്. ജസ്റ്റിസ് റിതു രാജ് അവസ്തി അധ്യക്ഷനാനായ 22 മത് നിയമ കമ്മീഷനാണ് ഇപ്പോൾ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്

Related posts

പൂരപ്പുഴയ്ക്ക് മരണത്തിന്റെ ഗന്ധം; മുങ്ങിത്താണവർക്ക് വിതുമ്പലോടെ വിട

നവകേരള സദസ് ഇന്ന് എറണാകുളം ജില്ലയിൽ; പറവൂരിൽ വൻ ജനപങ്കാളിത്തം

Aswathi Kottiyoor

പൊളിയാണ് കേരളാ പൊലീസ്’, സിനിമകളില്‍ കാണുന്നത് ഒന്നുമല്ലെന്ന് ജോഷി

Aswathi Kottiyoor
WordPress Image Lightbox