24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കളിയും ചിരിയും കിന്നാരവുമായെത്തുന്ന കുട്ടിക്കൂട്ടത്തെ വരവേൽക്കാൻ സ്കൂളുകൾ അണിഞ്ഞൊരുങ്ങി.: വിദ്യതേടി 42 ലക്ഷം കുട്ടികൾ
Kerala

കളിയും ചിരിയും കിന്നാരവുമായെത്തുന്ന കുട്ടിക്കൂട്ടത്തെ വരവേൽക്കാൻ സ്കൂളുകൾ അണിഞ്ഞൊരുങ്ങി.: വിദ്യതേടി 42 ലക്ഷം കുട്ടികൾ

കളിയും ചിരിയും കിന്നാരവുമായെത്തുന്ന കുട്ടിക്കൂട്ടത്തെ വരവേൽക്കാൻ സ്കൂളുകൾ അണിഞ്ഞൊരുങ്ങി. വ്യാഴാഴ്‌ച പ്രവേശനോത്സവത്തോടെ സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിക്കും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിൻകീഴ് ഗവ. വിഎച്ച്എസ്എസിൽ രാവിലെ 10ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. കൈറ്റ് വിക്‌ടേഴ്‌സ് ചാനൽവഴി തത്സമയം സംപ്രേഷണം ഉണ്ടാകും. സ്‌കൂൾതല പ്രവേശനോത്സവം ജനപ്രതിനിധികൾ, സാംസ്‌കാരിക നായകർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നടക്കും. കവി മുരുകൻ കാട്ടാക്കട എഴുതി വിജയ് കരുൺ ചിട്ടപ്പെടുത്തി മഞ്ജരി ആലപിച്ച ‘മിന്നാമിനുങ്ങിനെ പിടിക്കലല്ല ജീവിതം, സൂര്യനെ പിടിക്കണം…’ എന്ന പാട്ടോടെയാണ് കുട്ടികളെ സ്കൂളിലേക്ക് വരവേൽക്കുക.

മൂന്നര ലക്ഷം കുട്ടികൾ ഒന്നാം ക്ലാസിലെത്തുമെന്നാണ് പ്രതീക്ഷ. അഞ്ചിലും എട്ടിലുമായി കാൽ ലക്ഷം കുട്ടികൾ എത്തി. രണ്ടാം വർഷ ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ ഉൾപ്പടെ 42 ലക്ഷം കുട്ടികൾ സ്കൂളുകളിലെത്തും. അന്തിമ കണക്ക്‌ ആറാം പ്രവൃത്തിദിനത്തിൽ ലഭ്യമാകും.
ഗതാഗതം, ശുചീകരണം, കുടിവെള്ളം, വാഹനങ്ങളുടെ ഫിറ്റ്‌നസ്, മാലിന്യനിർമാർജനം, ദുരന്തനിവാരണ ബോധവൽക്കരണം, കൗൺസലിങ്‌ എന്നിവ വിദ്യാഭ്യാസ വകുപ്പ് സമയബന്ധിതമായി പൂർത്തിയാക്കിയിട്ടുണ്ട്.

Related posts

ഓഫീസ് മാനേജ്മെന്റ് ട്രെയിനി: പരീക്ഷ മെയ് 6ന്

Aswathi Kottiyoor

വനിത പൊലീസ് സെല്ലിന്റെ ഇടപെടല്‍ കാര്യക്ഷമമാക്കണമെന്ന് വനിത കമീഷന്‍

Aswathi Kottiyoor

വളർത്തുനായ ലൈസൻസിന് 50 രൂപ; ഓൺലൈനായി അപേക്ഷിക്കാം

Aswathi Kottiyoor
WordPress Image Lightbox