23.4 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • രാജ്യത്തെ അഭിമാനത്തിന്റെ നെറുകയിൽ എത്തിച്ചവരെ അപമാനിക്കുന്നത് ഭൂഷണമല്ല’
Uncategorized

രാജ്യത്തെ അഭിമാനത്തിന്റെ നെറുകയിൽ എത്തിച്ചവരെ അപമാനിക്കുന്നത് ഭൂഷണമല്ല’

തിരുവനന്തപുരം∙ ഡൽഹിയിൽ ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിന് സമൂഹ‌മാധ്യമങ്ങളിൽ പിന്തുണയുമായി മലയാള സിനിമ താരങ്ങളും. നടന്മാരായ സൂരാജ് വെഞ്ഞാറാമൂട്, ടൊവീനോ തോമസ് തുടങ്ങിയവരാണ് ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുന്നത്.
‘‘നമ്മുടെ രാജ്യത്തെ അഭിമാനത്തിന്റെ നെറുകയിൽ എത്തിച്ചവരെ മറ്റു ലോക രാജ്യങ്ങൾക്കു മുന്നിൽ അപമാനിക്കുന്നതു ഭൂഷണമല്ല. അവരുടെ നീതിക്കുവേണ്ടി ശബ്ദം ഉയർത്തുക. നീതിയുടെ സാക്ഷികൾ ആകുക’’ – സൂരാജ് വെഞ്ഞാറാമൂട് സമൂഹമാധ്യമത്തിലെഴുതി.

‘‘അന്താരാഷ്ട്ര കായിക വേദികളിൽ നമ്മുടെ യശസ്സ് ഉയർത്തി പിടിച്ചവരാണ്. ഒരു ജനതയുടെ മുഴുവൻ പ്രതീക്ഷകൾക്കു വിജയത്തിന്റെ നിറം നൽകിയവർ. ആ പരിഗണനകൾ വേണ്ട, പക്ഷേ നമ്മുടെ രാജ്യത്തെ ഏതൊരു സാധാരണക്കാരനും അർഹിക്കുന്ന നീതി ഇവർക്കു ലഭിക്കാതെ പോയിക്കൂടാ. എതിർപക്ഷത്ത് നിൽക്കുന്നവർ ശക്തരായതു കൊണ്ട് ഇവർ തഴയപ്പെട്ടു കൂടാ’’– എന്നാണ് ടൊവീനോ തോമസ് എഴുതിയത്.

∙ സമരം തുടങ്ങിയത് ജനുവരി 18ന്

ദേശീയ ഗുസ്തി ഫെഡറേഷൻ (ഡബ്ല്യുഎഫ്ഐ) പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങും ചില പരിശീലകരും വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും വധഭീഷണി മുഴക്കിയെന്നും ആരോപിച്ച് ജനുവരി 18ന് ആണ് താരങ്ങൾ ആദ്യം സമരരംഗത്തെത്തുന്നത്. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ 7 വനിതാ ഗുസ്തി താരങ്ങൾ ഡൽഹി പൊലീസിൽ നൽ‌കിയ ലൈംഗികാതിക്രമ പരാതിയിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യണമെന്നായിരുന്നു താരങ്ങൾ മുന്നോട്ടുവച്ച മറ്റൊരാവശ്യം. താരങ്ങളുടെ പരാതി സുപ്രീംകോടതിയിൽ എത്തിയതോടെ മുഖം രക്ഷിക്കാനായി ഡബ്ല്യുഎഫ്ഐ പ്രസിഡന്റിനെതിരെ ഡൽഹി പൊലീസ് കേസെടുത്തു. പക്ഷേ, നടപടികൾ അവിടെവച്ച് അവസാനിച്ച മട്ടാണ്. താരങ്ങൾ ഉന്നയിച്ച മറ്റാവശ്യങ്ങളോടു കേന്ദ്രസർക്കാർ ഇപ്പോഴും മുഖംതിരിച്ചുനിൽക്കുകയാണ്.

Related posts

താമരശ്ശേരി പരപ്പൻപൊയിൽ വീടുകയറി ആക്രമണം; 2 പേർ അറസ്റ്റിൽ

Aswathi Kottiyoor

കേരളം നാളെ വിധിയെഴുതും, ഇന്ന് നിശബ്ദ പ്രചാരണം, നാല് ജില്ലകളിൽ നിരോധനാജ്ഞ; പോളിങ് സാമഗ്രികളുടെ വിതരണം 8 മുതൽ

Aswathi Kottiyoor

കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox