ബിജെപി, ഡിഎംകെ, അണ്ണാഡിഎംകെ, അകാലിദൾ തുടങ്ങിയ പാർട്ടികൾക്കായി ഇതുവരെ 14 തിരഞ്ഞെടുപ്പുകൾ കനഗോലു കൈകാര്യം ചെയ്തു. കഴിഞ്ഞ വർഷമാണ് കോൺഗ്രസിൽ അംഗത്വമെടുത്തത്. ഭാരത് ജോഡോ യാത്രയുടെ പിന്നണിയിൽ സജീവമായിരുന്നു. കർണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിനു കോൺഗ്രസ് തന്ത്രങ്ങൾ രൂപപ്പെടുത്താനും പ്രധാന പങ്കുവഹിച്ചു. തമിഴ്നാട്ടിൽ എം.കെ. സ്റ്റാലിന്റെ ഇമേജ് ഉയർത്തുന്നതിനിടയാക്കിയ നമുക്കു നാമേ ക്യാംപെയ്ന്റെ പിന്നിലെ ബുദ്ധികേന്ദ്രവും സുനിലായിരുന്നു.
കർണാടകയിലെ ബെല്ലാരി ജില്ലയിൽ ജനിച്ച കനഗോലു നിലവിൽ ബെംഗളൂരുവിലാണ് താമസിക്കുന്നത്. 2018 കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കനഗോലു ബിജെപിക്കൊപ്പമായിരുന്നു പ്രവർത്തിച്ചത്. 2024 ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ദൗത്യ സംഘത്തിൽ കനഗോലുവിനെയും ഉൾപ്പെടുത്താൻ കഴിഞ്ഞ മേയിൽ സോണിയ ഗാന്ധി നിർദേശം നൽകിയിയിരുന്നു. പി.ചിദംബരം, മുകുൾ വാസ്നിക്, ജയ്റാം രമേശ്, കെ.സി.വേണുഗോപാൽ, അജയ് മാക്കൻ, പ്രിയങ്ക ഗാന്ധി, രൺദീപ് സിങ് സുർജേവാല തുടങ്ങിയവരാണ് ദൗത്യസംഘത്തിലുള്ളത്.