24.4 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • ഡോ.വന്ദനയുടെയും രഞ്ജിത്തിന്റെയും കുടുംബങ്ങൾക്ക് 25 ലക്ഷം ധനസഹായം
Uncategorized

ഡോ.വന്ദനയുടെയും രഞ്ജിത്തിന്റെയും കുടുംബങ്ങൾക്ക് 25 ലക്ഷം ധനസഹായം


തിരുവനന്തപുരം∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റ് മരിച്ച ഡോ.വന്ദനാദാസിന്റെ കുടുംബത്തിനും തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ മരിച്ച ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ആറ്റിങ്ങൽ സ്വദേശി രഞ്ജിത്തിന്റെ കുടുംബത്തിനും മന്ത്രിസഭ 25 ലക്ഷം രൂപവീതം ധനസഹായം പ്രഖ്യാപിച്ചു.കോട്ടയം സ്വദേശിയായ വന്ദനദാസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടെയാണ് അക്രമിയുടെ കുത്തേറ്റ് മരിച്ചത്. ലഹരിമരുന്നിന് അടിമയായ പ്രതി ജി.സന്ദീപിനെ പൊലീസുകാർ പരിശോധനയ്ക്കായി എത്തിച്ചപ്പോഴാണ് വന്ദനയെ കുത്തിയത്. കിൻഫ്ര പാർക്കിൽ മെഡിക്കൽ സർവീസസ് കോർപറേഷന്റെ ഗോഡൗണിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് രഞ്ജിത്ത് മരിച്ചത്.

Related posts

ചന്ദ്രയാൻ ഇറങ്ങിയ സ്ഥലം ഇനി ശിവശക്തി പോയിന്‍റ്’; പേരിട്ട് പ്രധാനമന്ത്രി മോദി

Aswathi Kottiyoor

മലപ്പുറത്ത് ആക്രമിക്കപ്പെട്ട ഐവറി കോസ്റ്റ് താരത്തിനെതിരെ കേസെടുത്ത് പൊലീസ്

Aswathi Kottiyoor

അന്തരീക്ഷ മലിനീകരണം; അഞ്ച് സംസ്ഥാനങ്ങളോട് സുപ്രീം കോടതി വിശദീകരണം തേടി

Aswathi Kottiyoor
WordPress Image Lightbox