21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ആധാർ കാർഡ് സൗജന്യമായി പുതുക്കാൻ ജൂൺ 14 വരെ അവസരം
Kerala

ആധാർ കാർഡ് സൗജന്യമായി പുതുക്കാൻ ജൂൺ 14 വരെ അവസരം

പത്ത് വർഷം മുമ്പ് എടുത്ത ആധാർ കാർഡുകളിൽ ഇതുവരെയും യാതൊരുവിധ പുതുക്കലും നടത്താത്തവർക്ക് ജൂൺ 14 വരെ ഓൺലൈനായി സൗജന്യമായി പുതുക്കാൻ അവസരം. തിരിച്ചറിയൽ- മേൽവിലാസ രേഖകൾ myaadhaar.uidai.gov.in വഴി ആധാർ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം ഡോക്യുമെന്റ് അപ്‌ഡേറ്റ് ചെയ്യാം.

മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചവർക്ക് മാത്രമേ ഓൺലൈൻ സംവിധാനം ഉപയോഗിക്കാൻ സാധിക്കൂ. ആധാർ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ ആധാറിൽ മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ നൽകണം. ഇതുവരെ ആധാറിൽ മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ നൽകാതിരുന്നവർക്കും നിലവിലുള്ള ആധാറിൽ മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ മാറ്റം വന്നവർക്കും അക്ഷയ ആധാർ കേന്ദ്രങ്ങൾ വഴി അപ്‌ഡേറ്റ് ചെയ്യാം.

നവജാത ശിശുക്കൾക്കും ആധാർ എൻറോൾ ചെയ്യണം. അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റിന് ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കില്ല. എൻറോളിങ്ങിന് കുട്ടിയുടെ ജനന സർട്ടിഫിക്കറ്റും മാതാപിതാക്കളിൽ ഒരാളുടെ ആധാറും മതി. കുട്ടികളുടെ ബയോമെട്രിക്‌സ് 5 വയസിലും 15 വയസിലും നിർബന്ധമായും പുതുക്കണം.

അഞ്ചാം വയസിലെ നിർബന്ധിത ബയോമെട്രിക് പുതുക്കൽ ഏഴു വയസിനുള്ളിലും 15 വയസിലെ നിർബന്ധിത ബയോമെട്രിക് പുതുക്കൽ 17 വയസിനുള്ളിലും നടത്തിയാലേ സൗജന്യ പുതുക്കൽ സൗകര്യം ലഭിക്കൂ. അല്ലാത്ത പക്ഷം നിർബന്ധിത ബയോമെട്രിക് പുതുക്കലിന് 100 രൂപ ഫീസ് നൽകണം. അക്ഷയ ആധാർ കേന്ദ്രങ്ങൾ വഴിയും ഈ സേവനം 50 രൂപ നൽകി ചെയ്യാം

Related posts

ഹരിത മിത്രം: സ്മാർട്ട്ഗാർ ബേജ് മോണിട്ടറിങ്ങ് സിസ്റ്റം പരിശീലനം

Aswathi Kottiyoor

പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം കുറക്കാൻ ക്രിയാത്മക നിർദേശങ്ങളുമായി ഭക്ഷ്യസുരക്ഷ കമീഷണര്‍.

Aswathi Kottiyoor

കൈരളി, റിപ്പോർട്ടർ, ജയ്ഹിന്ദ്..; ഒരു വിഭാഗം മാധ്യമങ്ങളെ വിലക്കി ഗവർണർ

Aswathi Kottiyoor
WordPress Image Lightbox