29.9 C
Iritty, IN
November 22, 2024
  • Home
  • Kerala
  • സൗരോപരിതലത്തില്‍ അതിഭീമന്‍ സൗരകളങ്കങ്ങള്‍ പ്രത്യക്ഷപ്പെട്ടു
Kerala

സൗരോപരിതലത്തില്‍ അതിഭീമന്‍ സൗരകളങ്കങ്ങള്‍ പ്രത്യക്ഷപ്പെട്ടു

സൗരോപരിതലത്തില്‍ വീണ്ടും അതിഭീമന്‍ സൗരകളങ്കങ്ങള്‍ പ്രത്യക്ഷപ്പെട്ടു.വെറും കണ്ണായാലും ഉപകരണങ്ങളായാലും അനുയോജ്യമായ സൗരഫില്‍ട്ടര്‍ ഉപയോഗിച്ചു മാത്രമേ സൂര്യനെ നോക്കാവൂവെന്ന് വിദഗ്ധര്‍ പറഞ്ഞു. അല്ലെങ്കില്‍ പ്രൊജക്ഷന്‍ രീതിയില്‍ സൂര്യന്റെ പ്രതിബിംബം ഒരു ചുവരില്‍ പതിപ്പിച്ചും ഈ കളങ്കങ്ങള്‍ കാണാം.

സൗരോപരിതലത്തില്‍, ഒറ്റയായോ കൂട്ടായോ പ്രത്യക്ഷപ്പെടുന്ന ഇരുണ്ട നിറത്തോടുകൂടിയ അടയാളങ്ങളാണ് സൂര്യകളങ്കങ്ങള്‍ അഥവാ സണ്‍സ്‌പോട്ടുകള്‍. ഇപ്പോള്‍ നന്നായി കാണപ്പെടുന്ന ‘AR 33 15’ എന്ന കളങ്കത്തിനു ഭൂമിയുടെ നാലുമടങ്ങെങ്കിലും വലുപ്പം കാണും. ഇതു വെറും കണ്ണു കൊണ്ടു തന്നെ കാണാമെങ്കിലും അങ്ങനെ സൂര്യനെ നോക്കുന്നത് അപകടമാണ്
ഭൗമ കാലാവസ്ഥയെ നിയന്ത്രിക്കുന്നതില്‍ ഈ കളങ്കങ്ങള്‍ക്കുള്ള പ്രാധാന്യം ശാസ്ത്രലോകം പഠിച്ചുവരുന്നതേയുള്ളൂ. ഇത്തരം വേളകളില്‍ സൂര്യനില്‍നിന്നും പ്രവഹിക്കുന്ന സൗരജ്വാലകള്‍ ചാര്‍ജിതകണങ്ങളുടെ ഒരു സമാഹാരമായിരിക്കും. ഇവ ഭൗമ കാന്തമണ്ഡലവും ഭൗമാന്തരീക്ഷവുമായി പ്രവര്‍ത്തിച്ച് വര്‍ണസുന്ദരമായ ധ്രുവദീപ്തികള്‍ അഥവാ അറോറകള്‍ ഉണ്ടാവാറുണ്ട്.

സൗരോപരിതലത്തില്‍ സമീപപ്രദേശങ്ങളെക്കാള്‍ അല്‍പം ഇരുണ്ടതും ചൂടു കുറഞ്ഞതുമായ ഭാഗങ്ങളാണ് ഇങ്ങനെ സൂര്യ കളങ്കങ്ങളായി അറിയപ്പെടുന്നത്. സൗരോപരിതലത്തിലെ ചില കാന്തമണ്ഡലച്ചുഴികളാണ് ഈ കളങ്കങ്ങളുടെ രൂപീകരണത്തിലേക്കു നയിക്കുന്നത് എന്നു പറയപ്പെടുന്നു.

Related posts

സ്കൂളുകൾ കേന്ദ്രീകരിച്ച് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കും

Aswathi Kottiyoor

രണ്ടാംക്ലാസുകാരും നവാഗതർ; ആദ്യമായി സ്കൂളിലെത്തുന്നത് 6.07 ലക്ഷം കുട്ടികൾ .

Aswathi Kottiyoor

പാതയോരങ്ങളിലെ കൊടി തോരണങ്ങൾ: സർവകക്ഷി യോഗം വിളിച്ച്​ മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox