28.8 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • വൈദ്യുതി നിരക്ക് മാസം തോറും കൂടും; സർചാർജ് ഈടാക്കാൻ വൈദ്യതി ബോർഡിന് അനുമതി
Uncategorized

വൈദ്യുതി നിരക്ക് മാസം തോറും കൂടും; സർചാർജ് ഈടാക്കാൻ വൈദ്യതി ബോർഡിന് അനുമതി

വൈദ്യുതി നിരക്ക് മാസം തോറും കൂടും, പ്രതിമാസം സ്വമേധയാ സർചാർജ് ഈടാക്കുന്നതിനായി വൈദ്യുതി ബോർഡിന് റഗുലേറ്ററി ബോർഡിന്റെ അംഗീകാരം.യൂണിറ്റിന് പരമാവധി 10 പൈസ ഈടാക്കുന്നതിനാണ് അംഗീകാരം നൽകിയിരിക്കുന്നത്. കരട് ചട്ടങ്ങളിൽ 20 പൈസയാണ് നിർദ്ദേശിച്ചിട്ടുള്ളത്. ബോർഡ് ആവശ്യപ്പെട്ടത് നാൽപ്പത് പൈസയായിരുന്നെങ്കിലും അനുമതി ലഭിച്ചില്ല. പിന്നീട് ഇതാണ് പത്ത് പൈസയായി പരിമതപ്പെടുത്തിയത്. സർചാർജ് ജൂൺ ഒന്ന് മുതൽ നിലവിൽ വരും.

വൈദ്യുതി ഉൽപാദനത്തിനുള്ള ഇന്ധനത്തിന്റെ വിലകൂടുന്നത് കാരണമുണ്ടാകുന്ന അധിക ചെലവാണ് സർചാർജിലൂടെ ഈടാക്കുന്നത്. നിലവിൽ മൂന്ന് മാസത്തിൽ ഒരിക്കൽ ബോർഡ് നൽകുന്ന അപേക്ഷയിൽ ഉപഭോക്താക്കളുടെ വാദം കേട്ടതിന് ശേഷമാണ് കമ്മീഷൻ സർചാർജ് തീരുമാനിച്ചിരിക്കുന്നത്.

ഇതിനാൽ തന്നെ ജൂൺ ഒന്ന് മുതൽ പത്തുപൈസയിൽ കൂടാത്ത സർചാർജ് മാസം തോറും ഈടാക്കുന്നതിനായി ബോർഡിന് സ്വമേധയാ തീരുമാനമെടുക്കാം. ഇതിന് പുറമേ ജൂൺ പകുതിയോടെ വൈദ്യുതി നിരക്ക് കൂടും.

Related posts

പ്രണയാഭ്യർത്ഥന നിരസിച്ചു; യു.പിയിൽ 15 കാരിയെ വെടിവെച്ചുകൊന്നു

Aswathi Kottiyoor

കരുവന്നൂരിൽ പുതിയ പോര്‍മുഖം; ഇ പിയുടെ തുറന്നുപറച്ചിലിൽ പുകഞ്ഞ് സിപിഎം, ഒറ്റപ്പെട്ട ശബ്ദമല്ലെന്ന് വിലയിരുത്തൽ

Aswathi Kottiyoor

സംസ്കൃത പണ്ഡിതന്‍ ജഗദ്ഗുരു രാമഭദ്രാചാര്യയ്ക്കും പ്രശസ്ത ഉറുദു കവി ഗുല്‍സാറിനും ജ്ഞാനപീഠം

Aswathi Kottiyoor
WordPress Image Lightbox