24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • 30 ദിവസത്തിൽ കൂടുതലുള്ള ഒഴിവുകളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കാം
Kerala

30 ദിവസത്തിൽ കൂടുതലുള്ള ഒഴിവുകളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കാം

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ 2023–- 24 അധ്യായന വർഷത്തിൽ 30 ദിവസത്തിൽ കൂടുതൽ ദൈർഘ്യമുള്ള ഒഴിവുകളിൽ താൽക്കാലിക അധ്യാപകരെയും ജീവനക്കാരെയും നിയോഗിക്കാം. വേതനം കഴിഞ്ഞ വർഷത്തെ മാനദണ്ഡപ്രകാരമായിരിക്കണം.

വേതനത്തിൽ വർധന വരുത്തി സർക്കാർ പുതിയ ഉത്തരവ്‌ പുറപ്പെടുവിച്ചാൽ പുതുക്കിയ വേതനമായിരിക്കും ബാധകമാകുക. കെ ടെറ്റ്‌ യോഗ്യത നേടിയ അധ്യാപകരെയാണ്‌ നിയമിക്കേണ്ടത്‌. ഇക്കാര്യത്തിൽ ഇളവ്‌ ലഭിച്ചിട്ടുണ്ടെങ്കിൽ അവരെയും പരിഗണിക്കാം.

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ദിവസവേതന നിയമനത്തിൽ എച്ച്‌എസ്‌എസ്‌ടി, എച്ച്‌എസ്‌എസ്‌ടി (ജൂനിയർ) എൻവിടി, എൻവിടി (ജൂനിയർ), വൊക്കേഷണൽ ടീച്ചർ യോഗ്യതയുള്ളവരെ നിയമിക്കണം.

Related posts

ഭക്ഷ്യസുരക്ഷ വകുപ്പ് അടപ്പിച്ച സ്ഥാപനങ്ങളില്‍ വീണ്ടും പരിശോധന നടത്തും

Aswathi Kottiyoor

റോഡ്‌ നവീകരണത്തിന് 1.35 കോടി

Aswathi Kottiyoor

രാ​ജ്യ​ത്ത് ക്രൂ​ഡ് ഓ​യി​ൽ വി​ല ഉ​യ​ർ​ന്ന നി​ല​യി​ൽ.

Aswathi Kottiyoor
WordPress Image Lightbox