24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സ്കൂൾ വിപണിയിൽ തൊട്ടാൽ പൊള്ളും
Kerala

സ്കൂൾ വിപണിയിൽ തൊട്ടാൽ പൊള്ളും

കണ്ണൂർ: സ്കൂൾ തുറക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ സ്കൂൾ വിപണിയിൽ തൊട്ടാൽ പൊള്ളും വില. നോട്ട്ബുക്ക്, ബാഗ്, കുട എന്നു വേണ്ട എല്ലാ സാധനങ്ങളുടേയും വില കഴിഞ്ഞ വർഷത്തേക്കാൾ കുതിച്ചുയർന്നിട്ടുണ്ട്. ബ്രാന്റ് നോട്ട് ബുക്കുകൾക്ക് 200 പേജിന് രണ്ടു രൂപ മുതൽ അഞ്ച് രൂപ വരെ കൂടിയിട്ടുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു. നിലവിൽ 47 രൂപക്ക് ലഭിച്ചിരുന്ന പുസ്തകത്തിന് 52 രൂപയാണ് വില. സാധാരണ ട്രേഡ് മാർക്കില്ലാത്ത കമ്പനികളുടെ നോട്ടു പുസ്തകങ്ങൾക്ക് വില കുറവായാണ് വിപണിയിൽ ലഭിക്കാറുള്ളത്. നിലവിലെ സാഹചര്യത്തിൽ അവയുടെ വിലയും വർദ്ധിച്ചിട്ടുണ്ട്.
മൂന്നു രൂപയുള്ള ഇറേസറിന് അഞ്ച് രൂപയായി വില വർദ്ധിച്ചിട്ടുണ്ട്. അഞ്ച് രൂപ വിലയുള്ള പെൻസിലിന് ഏഴ് രൂപയും. അഞ്ച് രൂപയുടെ പേനയ്ക്ക് ഏഴു രൂപയുമാണ് ഇപ്പോഴത്തെ വില. പുസ്തകങ്ങൾ പൊതിയുന്ന പേപ്പറിന് പോലും വില നേരത്തേതിലും പത്ത് രൂപ അധികമാണ്. രണ്ടും മൂന്നും കുട്ടികളുള്ള രക്ഷിതാക്കൾക്ക് പോക്കറ്റ് കാലിയാകുന്ന സാഹചര്യമാണുള്ളത്. പേപ്പർ വിപണിയിൽ പിടിച്ച് കെട്ടാൻ കഴിയാത്ത വിധം വില കൂടി കൊണ്ടിരിക്കുകയാണെന്ന് വ്യാപാരികൾ പറഞ്ഞു. 50 രൂപ മുതൽ മുകളിലേക്ക് പെൻസിൽ ബോക്സുകൾ ലഭ്യമാണ്. ഇത് നൂറും ഇരുനൂറും കടക്കും. വാട്ടർ ബോട്ടിൽ വാങ്ങണമെങ്കിൽ 250 രൂപയാകും. ലഞ്ച് ബോക്സിന് കുറഞ്ഞത് 15 രൂപയുടെ വർദ്ധനവാണുണ്ടായത്.

ചെറിയ ക്ലാസുകളിലെ കുട്ടികളുടെ ബാഗിന് 400 മുതൽ 600 വരെയാണ് വില. ഹൈസ്‌കൂൾ കുട്ടികളുടെ ബാഗിന് 500 മുതൽ 1500 രൂപവരെ. വില കുറഞ്ഞ ബാഗുകളാണ് കൂടുതലായും ആളുകൾ തിരഞ്ഞെടുക്കുന്നത്. ത്രീ ഫോൾഡ് കുടക്കും വളയൻകാൽ കുടയ്ക്കും 390 മുതൽ 850 രൂപ വരെയാണ് വില. വർണക്കുടകൾ 200 രൂപ മുതൽ ലഭിക്കും. യൂനിഫോം തുണിത്തരങ്ങൾക്ക് ഇത്തവണ മീറ്ററിന് 20 മുതൽ 40 രൂപ വരെ വർദ്ധനയുണ്ട്. സ്വകാര്യ സ്‌കൂളുകളിൽ യൂനിഫോം തയ്ച്ചു നൽകുകയാണ്. 2,000 മുതൽ 5,000 രൂപ വരെയാണ് ഇതിന്റെ ചെലവ്. കൊവിഡിന് ശേഷം വിപണി തിരിച്ചു പിടിക്കാനുള ശ്രമമാണ് വ്യാപാരികൾ നടത്തുന്നത്. എന്നാൽ ഓൺലൈൻ വിപണി സജീവമായത് വലിയ വെല്ലുവിളിയാവുകയാണ് ഇവർക്ക്

വാഹന കൂലിയും വർദ്ധിച്ചുകഴിഞ്ഞ വർഷം കൊടുത്ത വാഹന കൂലിയിലും ഗണ്യമായ വർദ്ധനയാണ് വാഹന ഡ്രൈവർമാർ ചോദിക്കുന്നതെന്ന പരാതിയും ഉയർന്നിട്ടുണ്ട്. സ്‌കൂൾ വാഹനങ്ങളിൽ വിദ്യാർത്ഥികളെ കയറ്റുന്നതിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയതും വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ വേണ്ടി കൂടുതൽ തുക ചെലവഴിച്ചുവെന്നാണ് വാഹന ഉടമകൾ പറയുന്നത്.

Related posts

നി​പ്പ: ഉ​റ​വി​ടം ക​ണ്ടെ​ത്തു​ക​യാ​ണ് പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

Aswathi Kottiyoor

മ​ദ്യ ന​യ​ത്തി​ൽ തി​രു​ത്ത​ലു​മാ​യി ഡ​ൽ​ഹി സ​ർ​ക്കാ​ർ

Aswathi Kottiyoor

പൊ​ങ്കാ​ല പ​ണ്ടാ​ര അ​ടു​പ്പി​ൽ മാ​ത്രം; ഭ​ക്ത​ർക്ക് വീ​ടു​ക​ളി​ൽ പൊ​ങ്കാ​ല

Aswathi Kottiyoor
WordPress Image Lightbox