22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • പാറയിലൂടെ നടക്കവേ കാൽ വഴുതി പുഴയിൽ വീണു; കണ്ണൂരിൽ ഒരാൾ മരിച്ചു
Kerala

പാറയിലൂടെ നടക്കവേ കാൽ വഴുതി പുഴയിൽ വീണു; കണ്ണൂരിൽ ഒരാൾ മരിച്ചു

കണ്ണൂർ∙ മണക്കടവ് പുഴയിൽ വീണ് മധ്യവയസ്കൻ മരിച്ചു. എറണാകുളം വടുതല സ്വദേശിയും പുതിയതെരുവിൽ താമസക്കാരനുമായ പുത്തൻവീട്ടിൽ ജേക്കബ് വിൽഫ്രഡ് (52) ആണ് മരിച്ചത്. വൈകിട്ട് മൂന്നരയോടെ ആയിരുന്നു സംഭവം. സഞ്ചാരി എന്ന ട്രാവൽസ് ഗ്രൂപ്പിലെ പത്തംഗ സംഘത്തോടൊപ്പം പുഴ കാണാൻ എത്തിയതായിരുന്നു ജേക്കബ്. പാറയിലൂടെ നടന്ന ഇയാൾ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. 
നീന്തൽ അറിയാത്തതിനാൽ മുങ്ങിത്താഴ്‌ന്നതായി കൂടെയുള്ളവർ പറഞ്ഞു. ഫയർഫോഴ്സും പോലീസും എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പിന്നീട് പരിയാരം കണ്ണൂർ ഗവ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബെഞ്ചമിൻ ഫ്രാങ്കലിന്റെയും ഹാരിയറ്റ് ബെഞ്ചമിന്റെയും മകനാണ്. ഷീന, ഷീജ, ഗിൽബർട്ട് എന്നിവർ സഹോദരങ്ങളാണ്.

Related posts

റബര്‍ വില ഉയരുന്നു; കര്‍ഷകരുടെ പ്രതീക്ഷകള്‍ക്ക് ചിറക് മുളയ്ക്കുന്നു; ലാറ്റക്സും ഉയരത്തില്‍

Aswathi Kottiyoor

വന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്ലാസ്റ്റിക് ഉൽപ്പന്ന നിരോധനം കർശനമാക്കും

Aswathi Kottiyoor

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ അറിയിക്കാൻ “അപരാജിത ഓൺലൈൻ’

Aswathi Kottiyoor
WordPress Image Lightbox