24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഗൂഢാലോചനയുടെ കേന്ദ്രബിന്ദു ഫർഹാന? പിരിച്ചുവിട്ട അന്ന് ഷിബിലിക്കൊപ്പം സിദ്ദിഖ് മുറിയെടുത്തതെന്തിന്?
Uncategorized

ഗൂഢാലോചനയുടെ കേന്ദ്രബിന്ദു ഫർഹാന? പിരിച്ചുവിട്ട അന്ന് ഷിബിലിക്കൊപ്പം സിദ്ദിഖ് മുറിയെടുത്തതെന്തിന്?


കോഴിക്കോട്∙ ഹോട്ടൽ ഉടമയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ട്രോളി ബാഗിലാക്കി അഗളിയിൽ തള്ളിയ കേസിൽ ഗൂഢാലോചനയുടെ മുഖ്യ കേന്ദ്രബിന്ദു പത്തൊന്‍പതുകാരിയായ ഫര്‍ഹാനയെന്ന് സൂചന. അതുകൊണ്ടുതന്നെ ഫര്‍ഹാനയില്‍നിന്ന് ലഭിക്കുന്ന വിവരങ്ങളാവും അന്വേഷണത്തില്‍ നിര്‍ണായകമാവുക. സിദ്ദിഖിന്‍റെ ഹോട്ടലിലെ ജീവനക്കാരനായിരുന്ന ചെർപ്പുളശേരി സ്വദേശി ഇരുപത്തിരണ്ടുകാരനായ മുഹമ്മദ് ഷിബിലി, സുഹൃത്ത് ഖദീജത്ത് ഫർഹാന എന്നിവർ ചെന്നൈയിൽ നിന്നാണ് പിടിയിലായത്. ഇവരുടെ കൂട്ടുപ്രതിയും ഫർഹാനയുടെ സുഹൃത്തുമായ ആഷിക്കിനെ പാലക്കാട്ടുനിന്നും പൊലീസ് പിടികൂടി. ഇയാളെ മൃതദേഹം തള്ളിയ അഗളിയിൽ എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി.

മൂന്നു പ്രതികളുമായും ഇന്ന് തെളിവെടുപ്പ് നടത്താനിരിക്കെയാണ്, പത്തൊൻപതുകാരിയായ ഫർഹാനയാണ് ഗൂഢാലോചനയിലെ കേന്ദ്രബിന്ദുവെന്ന സംശയം ബലപ്പെടുന്നത്. ചെന്നൈയിൽനിന്ന് അറസ്റ്റിലായ ഷിബിലിയെയും ഫർഹാനയെയും ഇന്നു പുലർച്ചെ തിരൂരിലെത്തിച്ചു. ഇതിനു പിന്നാലെ ഡിവൈഎസ്പി ബിജുവിന്റെ നേതൃത്വത്തിൽ ഇരുവരെയും ചോദ്യം ചെയ്യാൻ ആരംഭിച്ചു. ഫർഹാനയ്ക്ക് കൂടുതൽ റോളുണ്ടെന്ന സംശയത്തിന്റെ പശ്ചാത്തലത്തിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംഘം അവരെ പ്രത്യേകം ചോദ്യം ചെയ്യും.

കൊലപാതകത്തിനു ശേഷമാണ് ട്രോളിബാഗ് നഗരത്തിൽനിന്ന് സംഘടിപ്പിച്ചതെന്ന് പ്രാഥമിക ചോദ്യം ചെയ്യലിൽ വ്യക്തമായി. സിദ്ദിഖിന്റെ മൃതദേഹം കഷ്ണങ്ങളാക്കാൻ ഉപയോഗിച്ച ഇലക്ട്രിക് കട്ടറും കൊലയ്ക്കു ശേഷമാാണ് വാങ്ങിയത്. കൊല്ലപ്പെട്ട സിദ്ദിഖിന്റെ എടിഎം കാർഡിന്റെ രഹസ്യ പിൻനമ്പർ ഷിബിലി നേരത്തേ തന്നെ കൈക്കലാക്കിയിരുന്നുവെന്നാണ് വിവരം. സാധനങ്ങൾ വാങ്ങുന്നതിനായി എടിഎം കാർഡിന്റെ പിൻനമ്പർ സിദ്ദിഖ് തന്നെയാണ് ഷിബിലിക്ക് നൽകിയതെന്നാണ് വിവരം.

സിദ്ദിഖിന്റെ തിരോധാനം; സംഭവിച്ച കാര്യങ്ങൾ ഇങ്ങനെ

∙മേയ് 3/4: ഷിബിലി കോഴിക്കോട് ഒളവണ്ണയിലെ സിദ്ദീഖിന്റെ ഹോട്ടലിൽ ജീവനക്കാരനായി എത്തുന്നു

∙േമയ് 5–15: ഹോട്ടലിൽ മോഷണങ്ങളുണ്ടാകുന്നു; ഷിബിലിയെ പിരിച്ചു വിടാൻ സിദ്ദീഖ് തീരുമാനിക്കുന്നു

∙മേയ്18: ഉച്ചയ്ക്ക് ഷിബിലിയെ പിരിച്ചു വിടുന്നു. അരമണിക്കൂറിനകം സ്വന്തം കാറിൽ സിദ്ദീഖും പുറത്തേക്കു പോകുന്നു.

∙മേയ്18 , 3.40 PM: കോഴിക്കോട് എരഞ്ഞിപ്പാലത്തെ ‘ഡി കാസ ഇൻ’ ലോഡ്ജിൽ സിദ്ദീഖ് എത്തി 2 മുറികൾ എടുക്കുന്നു. കുറച്ചു കഴിഞ്ഞ് ഷിബിലിയും ഫർഹാനയും എത്തുന്നു. രാത്രി ആഷിഖ് എത്തുന്നു.
∙വൈകിട്ട് 4.30: ചിക് ബേക് ഹോട്ടൽ ജീവനക്കാരൻ സിദ്ദീഖിനെ ഫോണിൽ വിളിക്കുന്നു. അൽപം ദൂരെയാണെന്നും തിരിച്ചെത്താൻ രാത്രിയാകുമെന്നും മറുപടി.

∙ രാത്രി 9.00: ജീവനക്കാർ ഫോണിൽ വിളിക്കുമ്പോൾ സ്വിച്ച് ഓഫ്

∙രാത്രി 9.00: സിദ്ദീഖിന്റെ മകന് ബാങ്ക് മെസേജ്. അക്കൗണ്ടിൽ നിന്ന് പണം പോയെന്ന്. സ്റ്റേറ്റ്മെന്റ് എടുത്ത് ഉറപ്പാക്കുന്നു.

∙മേയ് 19: ഉച്ച കഴിഞ്ഞ് 3.09ഹോട്ടലിനോടു ചേർന്നു നിർത്തിയിട്ട കാറിന്റെ ഡിക്കിയിലേക്ക് ഷിബിലി ഒരു ട്രോളി ബാഗ് കയറ്റുന്നു. പിന്നീട് ഹോട്ടലിലേക്കു തിരിച്ചു കയറുന്നു.

∙3.15: ഷിബിലിയും ഫർഹാനയും ഒരുമിച്ചെത്തി രണ്ടാമത്തെ ട്രോളി ബാഗ് ഡിക്കിയിൽ കയറുന്നു. ഇരുവരും കാറിൽ കയറി പോകുന്നു.

∙മേയ് 22: സിദ്ദീഖിനെ കാണാതായെന്ന് പൊലീസിൽ പരാതി.

∙മേയ് 23: ഫർഹാനയെ വീട്ടിൽ നിന്നു കാണാതാകുന്നു.

∙മേയ് 24: ഫർഹാനയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുന്നു. സിദ്ദീഖിനെ കാണാതായെന്ന് എഫ്ഐആർ.എടിഎം സിസിടിവികളിൽ നിന്നു പ്രതികളെക്കുറിച്ചു സൂചന. ചിക് ബേക് ഹോട്ടൽ ജീവനക്കാർ ദൃശ്യങ്ങളിൽനിന്ന് ഷിബിലിയെ തിരിച്ചറിയുന്നു. ഫോൺ സൂചനകൾ വഴി ആഷിഖ് പാലക്കാട്ട് പിടിയിലാകുന്നു.

∙മേയ് 25 രാത്രി 7: റെയിൽവേ സുരക്ഷാ സേന ഷിബിലിനെയും ഫർഹാനയെയും എഗ്മൂർ പ്ളാറ്റ്ഫോമിൽ കണ്ടെത്തുന്നു.

∙മേയ് 26: പുലർച്ചെ12.45. സിദ്ദീഖിന്റെ മൃതദേഹം അടങ്ങിയ ട്രോളി ബാഗുകൾ അട്ടപ്പാടി ചുരത്തിൽ ഉണ്ടെന്നു പൊലീസ് ഉറപ്പു വരുത്തുന്നു. കോഴിക്കോട്ടെ ‘ഡി കാസ ഇന്‍’ ലോഡ്ജിൽ പൊലീസ് പരിശോധന.

∙9.40: രണ്ടു ട്രോളി ബാഗുകളും കൊക്കയിൽ നിന്നു പുറത്തെത്തിക്കുന്നു.

∙10 മണി: മലപ്പുറം പൊലീസ് എഗ്മൂറിലെത്തി ഷിബിലിയെയും ഫർഹാനയെയും കസ്റ്റഡിയിലെടുക്കുന്നു.

Related posts

പൊലീസില്‍ വീണ്ടും ആത്മഹത്യ; തിരുവനന്തപുരത്ത് ജനമൈത്രി ബീറ്റ് ഓഫീസര്‍ തൂങ്ങി മരിച്ച നിലയില്‍

Aswathi Kottiyoor

വീണ വിജയന് സംരക്ഷണകവചം, ബിനീഷ് കോടിയേരിയെ തള്ളിയ പാർട്ടി; സിപിഎമ്മിന് ഇരട്ടനിലപാടെന്ന് വിമർശനം

Aswathi Kottiyoor

കീം ജൂൺ 5 മുതൽ 9 വരെ; എല്ലാ ജില്ലകളിലും കേന്ദ്രങ്ങൾ സജ്ജം: മന്ത്രി ആർ ബിന്ദു

Aswathi Kottiyoor
WordPress Image Lightbox